Hot Posts

6/recent/ticker-posts

വൈക്കത്തഷ്ടമി മഹോൽസവത്തിന്റെ മുന്നോടിയായി നടത്തുന്ന പുള്ളി സന്ധ്യ വേല ആരംഭിച്ചു

വൈക്കം: വൈക്കത്തഷ്ടമി മഹോൽസവത്തിന്റെ മുന്നോടിയായി നടത്തുന്ന പുള്ളി സന്ധ്യ വേല ആരംഭിച്ചു. വിശേഷാൽ ചടങ്ങുകൾക്ക് ശേഷം എതൃത്ത ശ്രീബലിക്കായി വൈക്കത്തപ്പന്റെ തങ്കത്തിടമ്പ് പുറത്തേക്ക് എഴുന്നള്ളിച്ചു. ഗജവീരൻ കണ്ടിയൂർ പ്രേംശങ്കർ തിടമ്പേറ്റി. വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന് മൂന്ന് പ്രദക്ഷിണം പൂർത്തിയാക്കി എഴുന്നളളിപ്പ് സമാപിച്ചു. വൈകിട്ട് വിളക്കെഴുന്നള്ളിപ്പും നടന്നു.
രാവിലെയും വൈകിട്ടും ആന പുറത്ത് ശ്രീബലി, മണ്ഡപത്തിൽ വാരമിരിക്കൽ, പ്രാതൽ, വിളക്ക് എന്നിവയാണ് സന്ധ്യ വേലയുടെ പ്രധാന ചടങ്ങുകൾ. ദേവസ്വം ഭാരവാഹികളും ഭക്തരും ഉൽസവത്തിന് മുന്നോടിയായി വൈക്കത്തപ്പനെ വന്ദിച്ച് ആഘോഷപൂർവം നടത്തുന്ന ചടങ്ങാണ് പുള്ളി സന്ധ്യ വേല. ചടങ്ങുകൾക്ക് അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ജെ. എസ്, വിഷ്ണു നേതൃത്വം നൽകി. 
തിരുവിതാംകൂർ മഹാരാജാവ് ചേർത്തല ആലപ്പുഴ തുടങ്ങിയ പ്രദേശങ്ങൾ യുദ്ധം ചെയ്തു പിടിച്ചടക്കിയപ്പോൾ അതിൽ മരണ മടഞ്ഞ അവകാശികളില്ലാത്ത പടയാളികളുടെ കുടിശിക ശമ്പളത്തിന്റെ പലിശ കൊണ്ട് വർഷം തോറും ഒന്നിടവിട്ട നാലു ദിവസങ്ങളിലായി നടത്തിയിരുന്ന ചടങ്ങാണ് പുള്ളി സന്ധ്യ വേല. ഇപ്പോൾ ദേവസ്വത്തിന്റെ അടിയന്തരമാണ്. ഒക്ടോബർ 29, 31, നവംബർ 2 തീയതികളിലും പുള്ളി സന്ധ്യ വേല യുണ്ട്. 
മുഖ സന്ധ്യ വേല നവം. 4 ന് ആരംഭിക്കും. 
മുഖ സന്ധ്യ വേല നവം. 4 ന് തുടങ്ങും 7 നാണ് സമാപനം. തുടർച്ചയായി നാലു ദിവസമായി കൊണ്ടാടുന്ന മുഖ സന്ധ്യവേല വർഷങ്ങൾക്ക് മുൻപ്  ഏറ്റുമാനൂർ . തെക്കംകൂർ , അമ്പലപ്പുഴ, തിരുവല്ല എന്നി നാട്ടുരാജാക്കൻമാർ  നടത്തിയിരുന്നതാണ്. ഇപ്പോൾ ദേവസ്വത്തിന്റെ അടിയന്തരമാണ് . മുഖസന്ധ്യ വേലയുടെ കോപ്പു തൂക്കൽ നവം 3 ന് രാവിലെ 7.15നും 9.15 നും ഇടയിൽ ക്ഷേത്ര കലവറയിൽ നടക്കും.
സമൂഹം സന്ധ്യ വേല നവംബർ 26 ന് തുടങ്ങും.
സമൂഹം സന്ധ്യ വേല 26ന്   ആരംഭിച്ച് 30ന് സമാപിക്കും. 26 ന് വൈക്കം സമൂഹത്തിന്റെ സന്ധ്യ വേലയും  ഒറ്റപ്പണ സമർപ്പണവും 28 ന് കന്നട സമൂഹത്തിന്റെ സന്ധ്യ വേല 29 ന് തമിഴ് വിശ്വബമ്മസമാജത്തിന്റെ സന്ധ്യ വേല, 30ന് വടയാർ സമൂഹത്തിന്റെ സന്ധ്യ വേല , ഒറ്റപ്പണ സമർപ്പണവും ഉണ്ടാവും . 
വൈക്കത്തഷ്ടമി കോപ്പുതുക്കൽ നവം 30 ന്.  
വൈക്കത്തഷ്ടമിയുടെ കോപ്പു തൂക്കൽ നവം. 30 ന്. രാവിലെ 10നും 11.30നും ഇടയിലാണ്. കൊടിയേറ്ററിയിപ്പും കുലവാഴ പുറപ്പാടും 30നാണ്. 
പ്രസിദ്ധമായ വൈക്കത്തഷ്ടമി ഉൽസവത്തിന് ഡിസംബർ 1 ന് കൊടികയറും. 1 ന് കൊടിപ്പുറത്ത് വിളക്ക്, 5, 6, 8, 11 തീയതികളിൽ നടക്കുന്ന ഉൽസവ ബലി, ഡിസം.7 ന് രാത്രി 11 ന് നടക്കുന്ന ഋഷഭവാഹനമെഴുന്നള്ളിപ്പ് ഡിസം.8, 9,  തീയതികളിൽ നടക്കുന്ന വടക്കും ചേരി മേൽ - തെക്കും ചേരി . മേൽ എഴുന്നള്ളിപ്പ്, ഡിസം. 9 ന് വൈകിട്ട് 5 ന് നടക്കുന്ന കാഴ്ച ശ്രീബലി ഡി സംബർ 10 ന് രാവിലെ 10 ന് നടക്കുന്ന വലിയ ശ്രീബലി രാത്രി 11 ന് നടക്കുന്ന വലിയ വിളക്ക്  പ്രസിദ്ധമാണ്, ഡിസം 12നാണ്   അഷ്ടമി .രാവിലെ 4.30 ന് അഷ്ടമി ദർശനം രാത്രി 10 ന് അഷ്ടമി വിളക്ക് , ഉദയനാപുരത്തപ്പന്റെ വരവ്, വലിയ കാണിക്ക, ഉദയനാപുരത്തപ്പന്റെ യാത്രയയപ്പ്, വിടപറയൽ 13 ന് വൈകിട്ട് 5 ന് ആറാട്ടെഴുന്നള്ളിപ്പ്, വൈകിട് 8 ന് ഇരുമ്പുഴിക്കര ആറാട്ടുകുളത്തിൽ ആറാട്ട്, രാത്രി 10ന് ഉദയനാപുരം ക്ഷേത്രത്തിൽ കൂടി പൂജ, കൂടിപ്പു ജ വിളക്ക് 14 ന് രാവിലെ 11 ന് മുക്കുടി നിവേദ്യം എന്നിവ നടക്കും.
Reactions

MORE STORIES

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം