Hot Posts

6/recent/ticker-posts

നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി

പാലാ: പ്രസിഡണ്ട് സ്ഥാനത്തെ ചൊല്ലി കോൺഗ്രസിലെ തമ്മിലടി മുതലെടുത്ത് സ്വതന്ത്രൻ്റെ പിന്തുണയോടെ കരൂർ ഗ്രാമപഞ്ചായത്ത് ഭരണം എൽ.ഡി.എഫ് പിടിച്ചെടുത്ത് ഭരണം നിലനിർത്തി. കരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി സ്വതന്ത്ര അംഗം പ്രിൻസ് കുര്യത്താണ് എൽ.ഡി.എഫ് പിന്തുണയിൽ വിജയിച്ചത്. 17 അംഗ സമിതിയിൽ എൽ.ഡി.എഫിന് 8 അംഗങ്ങളും സ്വതന്ത്രർ ഉൾപ്പെടെ യു.ഡി.എഫിന് 8 അംഗങ്ങളുമായിരുന്നു. ഇവിടെ ഒരു സ്വതന്ത്രൻ്റെ നിലപാടാണ് എൽ.ഡി.എഫിനെ തുണച്ചത്.
ഇടനാട് വെസ്റ്റ് വാർഡിൽ നിന്നുമാണ് പ്രിൻസ് കുര്യത്ത് തെരഞ്ഞെടുക്കപ്പെട്ടത്. മുൻപ് രണ്ട് തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പാലാ നഗരസഭാ ഭരണം സ്വതന്ത്രർക്ക് പിന്തുണ നൽകി യു ഡി.എഫ് പിടിച്ചെടുത്തതിനുള്ള മധുര മറുപടിയാണ് ക രൂരിലെ എൽ.ഡി.എഫ് ഇടപെടലെന്ന് നേതൃത്വം വിശദീകരിച്ചു. നഗരസഭയിൽ യു.ഡി.എഫ് അംഗങ്ങൾക്ക് ഒരു സ്ഥാനങ്ങളും നൽകിയില്ലെങ്കിലും കരൂരിൽ മറ്റു സ്ഥാനങ്ങൾ എല്ലാം എൽ.ഡി.എഫിനാണ്.
പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട പ്രിൻസിന് എൽ.ഡി.എഫ് പ്രവർത്തകർ സ്വീകരണം നൽകി.
Reactions

MORE STORIES

നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
പാലാ രൂപത കോർപറേറ്റ് അധ്യാപക അനധ്യാപക മഹാ സംഗമം 20 ന്, വിവിധ അവാർഡുകൾ പ്രഖ്യാപിച്ചു
പാലായിൽ ഒന്നാം സ്ഥാനത്ത് ബി എം ടിവി
പാലാ രൂപതയുടെ മികച്ച ഹൈസ്കൂളിനുള്ള ഗോൾഡൻ പുരസ്കാരം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിന്
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ച്‌ രാമപുരം കോളേജ്
സൗമ്യ നിങ്ങളെ "ദേവ"തയാക്കും! സ്വപ്നങ്ങൾ നെയ്ത് സൗമ്യ ജിലേഷ് | BMTV Kozhikode
ജൽ ജീവൻ മിഷൻ: വേനലിനു മുൻപേ പരമാവധി വീടുകളിൽ കുടിവെള്ളമെത്തിക്കും
ദയ പാലിയേറ്റീവ് കെയർ സൊസൈറ്റി പഠന ഉപകരണ വിതരണം നടത്തി
ഭരണങ്ങാനം വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് കൊടിയേറി
കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി അതിരൂപത ഡയറക്ടറായിരുന്ന ഫാ.ജോർജ് നേരെവീട്ടിൽ അനുസ്മരണം