കാസർഗോഡ്: കോവിഡ് കെയർ സെൻററിൽ നിന്നും മുങ്ങിയ കള്ളൻ മോഷണത്തിനിടെ പോലീസ് പിടിയിൽ. കാസർഗോഡ് മാങ്ങാട് സ്വദേശി റംസാൻ സൈനുദ്ദീനാണ് മോഷണ ശ്രമത്തിനിടെ പോലീസ് പിടികൂടിയത്. പശുവിനെ മോഷ്ടിക്കുന്നതിനിടെയാണ് പോലീസ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
അഞ്ചരക്കണ്ടിയിലെ കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെൻറ് സെൻററിൽ നിന്നും ഓഗസ്റ്റ് 24-ാം തിയതിയാണ് റംസാനെ കാണാതായത്. ഇയാൾക്ക് വേണ്ടി പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. നിരവധി മോഷണ കേസുകളിലെ പ്രതിയാണ് ഇയാൾ.
