Hot Posts

6/recent/ticker-posts

നിയമത്തെ സംബന്ധിച്ച സംശയങ്ങളും ആശങ്കകളും കണക്കിലെടുത്താണു പൊലീസ് നിയമ ഭേദഗതി ഓർഡിനൻസ് പിൻവലിച്ചതെന്നു മുഖ്യമന്ത്രി



തിരുവനന്തപുരം: നിയമത്തെ സംബന്ധിച്ച സംശയങ്ങളും ആശങ്കകളും കണക്കിലെടുത്താണു പൊലീസ് നിയമ ഭേദഗതി ഓർഡിനൻസ് പിൻവലിച്ചതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പിൻവലിക്കൽ ഓർഡിനൻസ് പുറത്തിറക്കും. പൊതു അഭിപ്രായം ശേഖരിച്ച് നിയമസഭയിൽ ചർച്ച ചെയ്ത് തുടർന്നുള്ള കാര്യങ്ങൾ തീരുമാനിക്കും. ഓർഡിനൻസിലൂടെ നിയമം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമത്തിന്റെ അപര്യാപ്തത ഉള്ളതിനാൽ ആളുകൾ നിയമം കയ്യിലെടുക്കുന്ന സാഹചര്യം  ഒഴിവാക്കണം എന്ന് അഭിപ്രായമുയർന്നപ്പോഴാണ് സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നത്. വ്യക്തികൾക്കെതിരെ സമൂഹമാധ്യമങ്ങളിലെ ആക്ഷേപം വർധിച്ചു. അത്തരം സംഭവങ്ങൾ തടയണമെന്ന ആവശ്യം പ്രതിപക്ഷത്തുനിന്നടക്കം ഉയർന്നു.

സമൂഹ മാധ്യമങ്ങളിലെ ആക്ഷേപംമൂലം കുടുംബ ജീവിതങ്ങൾ താറുമാറായ സംഭവം ഉണ്ടായി. സ്ത്രീകളുടെ ഫോട്ടോ എഡിറ്റു ചെയ്ത് മോശമായി പ്രചരിപ്പിച്ചു. ഇതെല്ലാം പരിഗണിച്ചാണ് സദുദ്ദേശ്യത്തോടെ നിയമം കൊണ്ടുവന്നത്. അതു ദുരുപയോഗപ്പെടുത്താൻ സാധ്യതയുണ്ടെന്ന് പലരും ചൂണ്ടിക്കാട്ടിയതിനാലാണ് ഓർഡിനൻസ് പിൻവലിക്കാൻ തീരുമാനിച്ചത്. ഏതെങ്കിലും മാധ്യമത്തിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നത് സർക്കാർ നിലപാടല്ല. മാധ്യമങ്ങളോട് ശത്രുതാപരമായ സമീപനം സർക്കാരിനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വികല മനസുകൾ സ്ത്രീകൾക്കെതിരെ പ്രവർത്തിക്കുന്നുണ്ട്. അത്തരം ആളുകൾ പിന്‍വാങ്ങണം, സമൂഹം ജാഗ്രത പാലിക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു.
Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
കോഴാ സയൻസ് സിറ്റി സയൻസ് സെന്റർ വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും