അരുവിത്തുറ : തങ്കു പൂച്ചേ... മിട്ടു പൂച്ചേ.... എന്ന ഒറ്റ വിളിയിലുടെ കേരളത്തിലെ മുഴുവൻ കുരുന്നുകളുടെയും മാതാപിതാക്കളുടെയും മനസ്സ് കീഴടക്കിയ സായി ശ്വേത ടീച്ചർ അരുവിത്തുറ സെൻ്റ് മേരീസ് എൽ.പി സ്കൂളിൽ.നവം.14 ശിശുദിനത്തോടനുബന്ധിച്ച് സ്കൂളിൽ നടക്കുന്ന വെബിനാറിൽ മുഖ്യാതിഥിയായി എത്തി കുട്ടികളുമായി സംവദിക്കാൻ അവസരം ഒരുക്കുകയാണ് സ്കൂൾ അധികൃതർ.കോവിഡ് മഹാമാരിയെ തുടർന്ന് വിദ്യാഭ്യാസ വകുപ്പിൻ്റെ വിക്ടേഴ്സ് ചാനൽ ഒരുക്കിയ ക്ലാസുകളിൽ ഒന്നാം ക്ലാസിൻ്റെ ആദ്യ ദിനം തന്നെ താരമായ അധ്യാപികയാണ് കോഴിക്കോട് സ്വദേശിനിയായ സായി ശ്വേത .ഈ അസുലഭ നിമിഷത്തിനായി കാത്തിരിക്കുകയാണ് സ്കൂളിലെ കുട്ടികൾ.
നവംബർ 14 ( നാളെ) ഉച്ചതിരിഞ്ഞ് 3 മണിക്ക് നടക്കുന്ന വെബിനാറിൽ സ്കൂൾ മാനേജർ റവ.ഫാ. അഗസ്റ്റിൻ പാലക്കാപറമ്പിൽ മുഖ്യാതിഥിയായിരിക്കും. കുട്ടികളുടെ വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ടെന്ന് ഹെഡ്മിസ്ട്രസ് സി.സൗമ്യ പറഞ്ഞു.
