ചക്കാമ്പുഴ: കോൺഗ്രസ് ഭരണങ്ങാനം ബ്ലോക്ക് പ്രസിഡൻ്റും രാമപുരം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായ റോയി മാത്യു എലിപ്പുലിക്കാട്ട് (60) നിര്യാതനായി. മൃതദേഹം ഞായറാഴ്ച (24/04/2022) 12.30 ന് വീട്ടിലെത്തിക്കുന്നതും തുടർന്ന് (25/04/2022 തിങ്കളാഴ്ച) ഉച്ചയ്ക്ക് 12ന് ചക്കാമ്പുഴ ലൊരേത്തുമാതാ പള്ളിയിൽ സംസ്കാരം നടത്തുന്നതുമാണ്.
അസുഖബാധിതനായി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. നിലവിൽ ചക്കാമ്പുഴ റബ്ബർ ഉത്പാദക സംഘം പ്രസിഡൻ്റായിരുന്നു. കവണാർ ലാറ്റക്സ് ഡയറക്ടർ ബോർഡ് അംഗം, മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി, കെ എസ് യു മീനച്ചിൽ താലൂക്ക് പ്രസിഡൻ്റ്, ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പൈനാപ്പിൽ, ക്ഷീര മേഖലകളിൽ മികച്ച കർഷകനുള്ള പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
ഭാര്യ: മണിയംകുളം നീണ്ടൂർ റിൻ്റാ റോയി. മക്കൾ: ജെഫിൻ റോയി (ബി എഡ് വിദ്യാർത്ഥി, ലേബർ ഇൻഡ്യ, മരങ്ങാട്ടുപള്ളി), ജെസ് വിൻ റോയി.(വിദ്യാർത്ഥി, ചാവറ പബ്ളിക് സ്കൂൾ, പാലാ).
റോയി മാത്യുവിൻ്റെ നിര്യാണത്തിൽ കെ പി സി സി പ്രസിഡൻ്റ് കെ സുധാകരൻ, ഉമ്മൻ ചാണ്ടി, മാണി സി കാപ്പൻ എം എൽ എ എന്നിവർ അനുശോചിച്ചു.