Hot Posts

6/recent/ticker-posts

കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി



ഏറ്റുമാനൂർ: വിവിധ പാർട്ടികളിൽ നിന്നും കേരളാ കോൺഗ്രസ് (ബി)ലേക്ക് ചേർന്നവർക്ക് അംഗത്വം നൽകി.  കേരള കോൺഗ്രസ് ബി കോട്ടയം ജില്ലാ ജനറൽ ബോഡി ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്നപ്പോഴാണ് പുതുതായി പാർട്ടിയിലേക്ക് കടന്നു വന്നവർക്കു കേരളാ കോൺഗ്രസ് ബി കോട്ടയം ജില്ലാ പ്രസിഡണ്ട് പ്രശാന്ത് നന്ദകുമാർ അംഗത്വം നൽകിയത്.



ജില്ലാ പ്രസിഡന്റ് പ്രശാന്ത് നന്ദകുമാറിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വടകോട് മോനച്ചൻ, സാജൻ ആലക്കളം, ഔസേപ്പച്ചൻ ഓടയ്ക്കൽ എന്നിവരുടെ സാന്നിധ്യത്തിലാണ്   ഏറ്റുമാനൂർ കോട്ടയം നിയോജക മണ്ഡലത്തിലെ ഇരുപത്തഞ്ചോളം  പ്രവർത്തകർക്ക്  കേരളാ കോൺഗ്രസിൽ   മെമ്പർഷിപ്പ് കൊടുത്തു സ്വീകരിച്ചത്.
അതോടൊപ്പം കെ ടി യു  സി (ബി) കോട്ടയം ജില്ലാ കമ്മിറ്റിയും  പുന സംഘടിപ്പിച്ചു. ജില്ലാ പ്രസിഡണ്ടായി മധു ആർ പണിക്കരെ തെരഞ്ഞെടുത്തു.വിവിധ മേഖലകളിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ യോഗം ഉടൻ വിളിച്ചു ചേർത്ത് കെ ടി യു  സി യെ ശക്തിപ്പെടുത്തുമെന്ന് മധു ആർ പണിക്കർ പറഞ്ഞു.
Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
പാലാ രൂപത മിഷനറി സംഗമം മെയ് 10, പ്രവിത്താനം മാർ ആഗസ്‌തിനോസ് ഫൊറോന പളളിയിൽ
പ്രവിത്താനം സ്കൂളിന് സ്പോർട്സ് കിറ്റും ജേഴ്സിയും വിതരണം ചെയ്ത് പൂർവ്വ വിദ്യാർത്ഥി