Hot Posts

6/recent/ticker-posts

വനിതകളുടെ ചലച്ചിത്ര പഠന ക്യാമ്പ് കോട്ടയത്ത്‌

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743


കോട്ടയം: ഫിലിം സൊസൈറ്റി ഫെഡറേഷൻ ന്റെ ആഭിമുഖ്യത്തിലാണ് സൊസൈറ്റി പ്രവർത്തകരായ സ്ത്രീകൾക്ക് വേണ്ടി ചലച്ചിത്ര പഠന ക്യാമ്പ് സംഘടിപ്പിക്കുന്നത്. മെയ് 27,28,29 തിയതികളില്‍കോട്ടയത്തെ സോഫിയസെന്ററിലാണ് (ഓള്‍ഡ്‌സെമിനാരി) ക്യാമ്പ് നടക്കുന്നത് കാസർഗോഡ് മുതൽ തിരുവനന്തപുരംവരെയുള്ള ജില്ലകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 50 ഓളംസ്ത്രീകളാണ്ക്യാമ്പില്‍ മൂന്നുദിവസവും പൂര്‍ണ്ണമായി താമസിച്ചു പങ്കെടുക്കുന്നത്. 



വിവിധ സെഷനുകളിലായി സിനിമയെ സമഗ്രമായി പഠിക്കുവാനുള്ള പാഠ്യപദ്ധതി ആണ്ഇ തിനായിരൂപീകരിച്ചിട്ടുള്ളത്. സിനിമയുടെചരിത്രം, അതിന്റെ ഭാഷ, സിനിമ എന്ന തൊഴിലിടം, സിനിമയുടെരാഷ്ട്രീയ, സാമൂഹികവായനകള്‍, സിനിമ സിദ്ധാന്തങ്ങള്‍, സ്ത്രീപക്ഷ വായന, ഛായാഗ്രഹണത്തിന്റെരാഷ്ട്രീയം, ഡോക്കുമെന്ററിയുടെചരിത്രം, സിനിമയിലെലിംഗപദവി, എന്നിങ്ങനെ വിവിധ വിഷയങ്ങളിലാണ് ക്ലാസുകൾ നടക്കുക. ഈ മേഖലയിലെ മികച്ച വ്യക്തികളാണ് ക്യാമ്പ് കൈകാര്യംചെയ്യുന്നത്.


മെയ് 27-ന് രാവിലെ 10.30-ന് പ്രശസ്തസംവിധായിക വിധു വിന്‍സന്റ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. അഭിനേത്രിയും തിരക്കഥാകൃത്തുമായ സജിതമഠത്തില്‍, ഫിലിംസൊസൈറ്റി ഫെഡറേഷന്‍ കേരള റീജിയന്‍ സെക്രട്ടറി കെ. ജി മോഹന്‍ കുമാര്‍, ചലച്ചിത്ര അക്കാദമിവൈസ്‌ചെയര്‍മാനും നടനുമായ പ്രേകുമാര്‍ എന്നിവര്‍ ചടങ്ങില്‍സംസാരിക്കും.

 29 ന് വൈകുന്നേരം 4 മണിക്ക് നടക്കുന്ന സമാപനച്ചടങ്ങില്‍ആര്‍ട്ടിസ്റ്റിക്ക്ഡയറക്ടര്‍ (കഎഎഗ) ബീന പോള്‍ പങ്കെടുക്കും. പ്രശസ്തക്യാമറവുമണ്‍ ഫൗസിയഫാത്തിമ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണംചെയ്യും.ക്യാമ്പിന്റെ ഭാഗമായി മുഴുനീള ഫീച്ചര്‍സിനിമകള്‍, ഹ്രസ്വചിത്രങ്ങള്‍, ഡോക്യുമെന്ററി കള്‍ സംഗീതവീഡിയോകള്‍ ആനിമേഷന്‍ ചിത്രങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കും.
Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു