Hot Posts

6/recent/ticker-posts

പാലാ സി.ഐയുടെ പേരിൽ വാട്ട്സ്ആപ്പിൽ വ്യാജ അക്കൗണ്ട്

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743


പാലാ: പാലാ സി.ഐയുടെ പേരിൽ വാട്ട്സ്ആപ്പിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി അതുവഴി സന്ദേശമയച്ച് പണംതട്ടാൻ ശ്രമം. ഫേസ്​ബുക്കിൽനിന്ന്​ പാലാ സി.ഐ കെ.പി. തോംസണിന്‍റെ ചിത്രവും മറ്റ് വിവരങ്ങളും ശേഖരിച്ചശേഷം മറ്റൊരു നമ്പറിൽ ഫോട്ടോയും വിവരങ്ങളും ചേർത്ത് വാട്ട്സ്ആപ് ഗ്രൂപ് നിർമിക്കുകയായിരുന്നു. 



തുടർന്ന് പണം ആവശ്യപ്പെട്ട് ഫോണിലുള്ള നമ്പറുകളിലേക്ക് സന്ദേശം അയച്ചു. സുഹൃത്തുക്കൾക്ക് സന്ദേശം ലഭിച്ചതോടെയാണ് തട്ടിപ്പ് അറിയുന്നത്. ഇതോടെ ടോംസൺ ഫേസ്​ബുക്കിലും വാട്ട്സ്ആപ്പിലും തട്ടിപ്പിനെക്കുറിച്ച് അറിയിച്ച് മുന്നറിയിപ്പ് സന്ദേശം നൽകി. ഇതിനാൽ ആരുടെയും പണം നഷ്ടമായില്ല. 


സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ രാജസ്ഥാൻ, ഉത്തർപ്രദേശ് സ്വദേശികളുടെ പേരിലെ സിംകാർഡിൽനിന്നാണ് തട്ടിപ്പെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ മൊബൈലിലേക്ക് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് മെസേജ് അയച്ചതോടെ ഇരുവരുടെയും നമ്പറുകൾ ബ്ലോക്ക് ചെയ്തിട്ടുണ്ട്.



Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു