Hot Posts

6/recent/ticker-posts

പി.സി ജോ​ർ​ജിന്റെ അറസ്റ്റ് ഉടനില്ല: കമീഷണർ സി.എച്ച് നാഗരാജു

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743


കൊ​ച്ചി: വെ​ണ്ണ​ല വി​ദ്വേ​ഷ പ്ര​സം​ഗ കേസിൽ പി.​സി. ജോ​ർ​ജിനെതിരെ തെളിവുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ സി.എച്ച് നാഗരാജു. . കേസിൽ പി.സി ജോർജിനെ ഉടൻ അറസ്റ്റ് ചെയ്യില്ല. പി.സി ജോ​ർ​ജിനെതിരെ തെളിവുണ്ട്. എന്നാൽജാമ്യം റദ്ദാക്കാനുള്ള ഹർജിയിൽ തിരുവനന്തപുരം കോടതിയുടെ ഉത്തരവ് വന്ന ശേഷം നടപടിയെന്നും കമീഷണർ പറഞ്ഞു.എറണാകുളം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്​​ജി ജി. ​ഗി​രീ​ഷ് ആണ് പ്രോസിക്യൂഷൻ നിലപാട് കൂടി പരിഗണിച്ച്  വി​ദ്വേ​ഷ പ്ര​സം​ഗ നടത്തിയെന്ന കേസിൽ ജാമ്യാപേക്ഷ തള്ളിയത്.



തി​രു​വ​ന​ന്ത​പു​രം കി​ഴ​ക്കേ​കോ​ട്ട​യി​ലെ വി​ദ്വേ​ഷ പ്ര​സം​ഗ​ക്കേ​സി​ൽ ജോ​ർ​ജി​ന്റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന പ്രോ​സി​ക്യൂ​ഷ​ൻ ഹർജി നി​ല​നി​ൽ​ക്കു​ന്ന​തി​നി​ട​യാ​ണ്​ വെ​ണ്ണ​ല​യി​ലെ പ്ര​സം​ഗ​ത്തി​ൽ പാ​ലാ​രി​വ​ട്ടം പൊ​ലീ​സ് സ്വ​മേ​ധ​യാ കേ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്ത​ത്. ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​പ്ര​കാ​രം സ​മു​ദാ​യ സ്പ​ർ​ധ​യു​ണ്ടാ​ക്ക​ൽ, മ​നഃ​പൂ​ർ​വ​മാ​യി മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ്​ കേ​സെ​ടു​ത്ത​ത്.ജോ​ർ​ജ് ന​ട​ത്തി​യ വി​ദ്വേ​ഷ പ്ര​സം​ഗ​ത്തി​ന്​ പി​ന്നി​ലെ ഗൂ​ഢാ​ലോ​ച​ന അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്ക​വെ​​ പ്രോ​സി​ക്യൂ​ഷ​ൻ ആവശ്യപ്പെട്ടിരുന്നു. സ​പ്​​താ​ഹ യ​ജ്ഞ​ത്തി​​ന്‍റെ നോ​ട്ടീ​സി​ൽ ജോ​ർ​ജി​ന്‍റെ പേ​രു​ണ്ടാ​യി​രു​ന്നി​ല്ല. പി​ന്നെ എ​ങ്ങ​നെ​യാ​ണ് ഇ​ത്ത​ര​മൊ​രു വി​ദ്വേ​ഷ പ്ര​സം​ഗം ന​ട​ത്താ​ൻ അ​ദ്ദേ​ഹ​ത്തി​ന്​ അ​വ​സ​രം ല​ഭി​ച്ച​ത്.


പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ കൂ​ട്ട​ത്തി​ൽ പേ​രി​ല്ലാ​തി​രു​ന്നി​ട്ടും എ​ഴു​തി ത​യാ​റാ​ക്കി​യ വി​ദ്വേ​ഷ പ്ര​സം​ഗം ന​ട​ത്താ​ൻ പ്ര​തി​ക്ക് അ​വ​സ​രം ഒ​രു​ക്കി​യ​ത് ആ​രാ​ണെ​ന്ന്​ പ​രി​ശോ​ധി​ക്ക​ണം‍. ഇ​തി​നാ​യി ജോർജിനെ ക​സ്​​റ്റ​ഡി​യി​ൽ ചോ​ദ്യം ചെ​യ്യ​ണം. ഏ​പ്രി​ൽ 29ന്​ ​സ​മാ​ന​സ്വ​ഭാ​വ​മു​ള്ള കു​റ്റ​കൃ​ത്യ​ത്തി​ൽ അ​റ​സ്​​റ്റി​ലാ​യ ജോ​ർ​ജി​ന്​ മ​ജി​സ്ട്രേ​റ്റ്​ കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഒ​മ്പ​തി​ന്​ വെ​ണ്ണ​ല​യി​ൽ എ​ത്തി അ​തേ കു​റ്റം ആ​വ​ർ​ത്തി​ച്ച​ത്​ രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പി​നാ​ണെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.

Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ