Hot Posts

6/recent/ticker-posts

സർക്കാർ വകുപ്പുകൾ അനുമതി നൽകിയാൽ തെരുവുനായകളെ പിടികൂടി വനമേഖലയിൽ വിടാം: ആൻ്റോ പടിഞ്ഞാറേക്കര


പാലാ: തെരുവ് നായകളുടെ എണ്ണം ക്രമാധീതമായി വർദ്ധിക്കുകയും നായ്ക്കളുടെ അക്രമം ഉണ്ടാകുകയും ചെയ്യുന്ന സാഹചര്യത്തിൽ സത്വര നിയന്ത്രണ നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര അറിയിച്ചു.


ജില്ലാ മൃഗസംരക്ഷണ വകുപ്പും ജില്ലാ പഞ്ചായത്തും ചേർന്ന് ആവിഷ്കരിച്ചിരിക്കുന്ന നായ്ക്കളുടെ ജനന നിയന്ത്രണ പദ്ധതികളുമായി നഗരസഭയുംസഹകരിച്ച് നഗരസഭാ പ്രദേശത്തും സമഗ്ര പദ്ധതി നടപ്പാക്കുമെന്നും ചെയർമാൻ പറഞ്ഞു. ജില്ലാ പഞ്ചായത്തിനെ സർക്കാർ ചുമതലപ്പെടുത്തിയതിനാൽ ഇതിനായുള്ള തുടർ നടപടികൾ നടന്നുവരുന്നുണ്ട്‌.



നഗരസഭയുടെ പട്ടികൂടുകൾ വന്ധീകരണ പദ്ധതിക്കായി പ്രയോജനപ്പെടുത്തുന്നതിന് വിട്ടുനൽകാമെന്ന് അറിയിച്ചിട്ടുണ്ട്. വളർത്തുന്ന നായ്ക്കൾ പ്രായം ചെന്നാൽ വീടുകളിൽ നിന്നും ഇപേക്ഷിക്കുകയും  നായ്ക്കളെയും മറ്റ്മൃഗങ്ങളെയും തെരുവിലേക്ക് തള്ളുകയും ചെയ്യുന്ന നടപടി അവസാനിപ്പിക്കണമെന്നും ചെയർമാൻ പറഞ്ഞു. 


ഡോഗ് റൂൾ ആക്ടും സർക്കാർ നിർദ്ദേശങ്ങളും അനുസരിച്ചു മാത്രമെ ഇതിൽ ഇടപെടാനാവൂ. സംസ്ഥാനത്ത് മിഷൻ റാബീസ് പ്രോഗ്രാം സമഗ്രമായി നടപ്പാക്കുവാൻ നടപടി ഉണ്ടാവണമെന്നും സമഗ്രമായ ഇടപെടലുകൾക്ക് നഗരസഭാ ചെയർമാൻ ചേമ്പറിനോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും ചെയർമാൻ പറഞ്ഞു.

വന്ധീകരണം കൊണ്ട് പേവിഷബാധ ഒഴിവാക്കുവാനോ, വാഹനാപകടം കുറയ്ക്കുവാനോ കഴിയില്ലെന്നാണ് അഭിപ്രായമെന്നും ചെയർമാൻ പറഞ്ഞു. നായ്ക്കളെ പിടി കൂടി കൂട്ടമായി കൂടുകളിൽ വർഷങ്ങളോളം സംരക്ഷിക്കുവാനോ പുനരധിവാസം നടപ്പാക്കുവാനോ ഒരു തദ്ദേശ സ്ഥാപനങ്ങൾക്കും കഴിയില്ല. 

നിലവിലുള്ള ആ നിമൽ ബർത്ത് കൺട്രോൾ പ്രോഗ്രാം കാര്യമായ വിജയം കാണുന്നില്ല. ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുടെ അനുമതി ലഭിച്ചാൽ അലഞ്ഞു തിരിയുന്ന നായ്ക്കളെ പിടികൂടി വനമേഖലയിൽ എത്തിക്കുവാനും കഴിയുമെന്ന് ചെയർമാൻ പറഞ്ഞു. സുരക്ഷയെ കരുതി സ്കൂൾ, ആശുപത്രി, മൈതാനങ്ങൾ, പൊതു സ്ഥലങ്ങൾ ഇവിടങ്ങളിൽ നിന്നും നായ് കൂട്ടങ്ങളെ പാടേ ഒഴിവാക്കിയേ തീരൂ.
 
ഈ വിഷയങ്ങളിൽ സുപ്രീം കോടതി നിർദ്ദേശവും സർക്കാർ തീരുമാനങ്ങളും കാത്തിരിക്കുകയാണ്.നഗരപ്രദേശത്ത് നായ്ക്കളെ വളർത്തുന്നവർ എത്രയും വേഗം ആവശ്യമായ കുത്തിവയ്പുകൾ നിർബന്ധമായും എടുക്കേണ്ടതാണ് എന്ന് ചെയർമാൻ അഭ്യർത്ഥിച്ചു.

പാലാ വെറ്ററിനറി പോളിക്ലിനിക്കിൽ ഇതിനുള്ള സൗകര്യം ലഭ്യമാണ്. ഭക്ഷ്യവസ്തുക്കളും അറവു മാലിന്യങ്ങളും പൊതുസ്ഥലത്ത് ഉപേക്ഷിക്കുന്ന പ്രവണത പാടേ ഉപേക്ഷിക്കണമെന്ന് ചെയർമാൻ അഭ്യർത്ഥിച്ചു. 

Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
കടനാട് ചെക്ക് ഡാമിൻറെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
"പൊതുജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള പദ്ധതിയാണ് കുറവിലങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സയൻ സിറ്റി", ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 29 ന്
സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക: നഗരസഭാ ചെയർമാൻ തോമസ് പീറ്റർ
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
ഇടമറ്റം രത്നപ്പൻ അനുസ്മരണവും സമ്പൂർണ്ണ കൃതികളുടെ രണ്ടാം വാല്യം പ്രകാശനവും മെയ് 11 ന്