പാലാ: പാലാ സെന്റ് തോമസ് കോളേജിൽ 42മത് ബിഷപ്പ് വയലിൽ ആൾ കേരളാ ഇന്റർ കോളേജിയറ്റ് വോളീബോൾ ടൂർണമെന്റിന് ഒക്ടോബർ 14ന് തുടക്കമാകും. സെന്റ് തോമസ് കോളേജ് സ്ഥാപകനും പാലാ രൂപതയുടെ ആദ്യ ബിഷപ്പുമായിരുന്ന അഭിവന്ദ്യ വയലിൽ തിരുമേനിയുടെ സ്മരണാർത്ഥമാണ് മത്സരം സംഘടിപ്പിക്കുന്നത്.
രാജ്യന്തര വോളിബോൾ കളിക്കാരൻ ജിമ്മി ജോർജിന്റെ നാമധേയത്തിലുള്ള സെന്റ് തോമസ് കോളേജിലെ വോളിബോൾ കോർട്ടിൽ ജോസ് കെ.മാണി എംപി 14ആം തീയതി 3 മണിക്ക് ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും.
ഉദ്ഘാടന മത്സരത്തിൽ സെന്റ് തോമസ് കോളേജ് കോഴഞ്ചേരിയും പാലാ സെന്റ് തോമസ് കോളേജും തമ്മിൽ ഏറ്റുമുട്ടും. കേരളത്തിലെ പ്രഗൽഭരായ 10 പുരുഷ വിഭാഗം ടീമുകളും 5 വനിതാ വിഭാഗം ടീമുകളും ടൂർണമെന്റിൽ മാറ്റുരയ്ക്കും.