Hot Posts

6/recent/ticker-posts

പാലായിൽ ഓട്ടത്തിനിടെ തീ പിടിച്ച് കാർ കത്തി നശിച്ചു


പാലാ: ഓട്ടത്തിനിടെ തീ പിടിച്ച് മാരുതി കാര്‍ കത്തി നശിച്ചു. പാലാ പൊന്‍കുന്നം റോഡില്‍ സിവില്‍ സപ്ലൈസ് വെയര്‍ഹൗസിന് സമീപം വാഴയില്‍ മഠം റോഡിലാണ് സംഭവം. ആളപായം ഒന്നുമില്ല. വാഹനം പൂര്‍ണമായി കത്തി നശിച്ചു.


വാഴയില്‍ മഠത്തില്‍, വലിയ കാപ്പില്‍ വി എം തോമസിന്റെ വാഹനത്തിനാണ് തീ പിടിച്ചത്. വാഹനത്തില്‍ ഇന്ധനം നിറച്ചതിനു ശേഷം തിരികെ വീട്ടിലേക്ക് പോകുന്ന വഴി പെട്രോളിന്റെ മണം അനുഭവപ്പെട്ടതായി വാഹന ഉടമ പറഞ്ഞു. 


വാഹനം ഗട്ടറില്‍ ചാടിയപ്പോള്‍ സ്പാര്‍ക്ക് ഉണ്ടായതാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പുക ഉയരുന്നത് കണ്ട് വാഹനം സൈഡില്‍ പാര്‍ക്ക് ചെയ്യുകയായിരുന്നു.


വാഹനത്തില്‍ രണ്ടുപേരാണ് ഉണ്ടായിരുന്നത്. പുക ഉയരുന്നത് കണ്ട് വാഹനത്തിലുണ്ടായിരുന്നവര്‍ പെട്ടെന്ന് ഇറങ്ങിയതിനാല്‍ യാത്രക്കാര്‍ക്ക് പരിക്കുകളില്ല.


 വാഹനത്തിനുള്ളില്‍ ഉണ്ടായിരുന്ന ബാഗും മറ്റ് സാമഗ്രികളും കത്തി നശിച്ചു. ഉടന്‍തന്നെ പാലാ ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു. വാഹന ഉടമയുടെ വീടിന് മുമ്പിലുള്ള റോഡ് സൈഡില്‍ തന്നെയാണ് അപകടം ഉണ്ടായത്. പാലാ പോലീസും സ്ഥലത്തെത്തിയിരുന്നു. 

Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു