Hot Posts

6/recent/ticker-posts

ലഹരിവിരുദ്ധ സന്ദേശവുമായി പാലായിൽ വാക്കത്തോൺ


ലഹരിവിരുദ്ധ സന്ദേശവുമായി പാലാ റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജനമൈത്രി പോലീസ് പാലായുടെയും പാലാ ബാർ അസോസിയേഷന്റെയും ഐ എം എ പാലായുടെയും സഹകരണത്തോടെയാണ് വാക്കത്തോൺ സംഘടിപ്പിച്ചത്. 

പാലാ ​ഗവൺമെന്റ് ഹോസ്പിറ്റൽ ജം​ഗ്ഷനിൽ മാണി സി കാപ്പൻ എം എൽ എ ഫ്ലാ​ഗ് ഓഫ് ചെയ്തു. തുടർന്ന് മെയിൻ റോഡിലൂടെ മുനിസിപ്പൽ സ്റ്റേഡിയത്തിലെത്തി റാലി സമാപിച്ചു. തുടർന്ന് നടന്ന സമാപന സമ്മേളനം പാലാ ന​ഗരസഭ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര ഉദ്ഘാടനം ചെയ്തു.



റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ജോർജ്ജ് വലിയവീട്ടിൽ, ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ജോഷി എബ്രാഹം, ഐ എം എ പ്രസിഡന്റ് ഡോ. ജോസ് കോക്കാട്ട്, എന്നിവർ സംസാരിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പാലാ കോർഡിനേറ്റർ അജയകുമാർ എം എൽ ലഹ​രി വിരുദ്ധ സന്ദേശം നൽകി. 



ജനമൈത്രി ബീറ്റ് ഓഫീസേഴ്സായ സുദേവ് എസ്, അരണ്യ മോഹൻ എന്നിവരും എ എസ് ഐ ജോജൻ ജോർജ്ജ്, സിവിൽ പോലീസ് ഓഫീസർ ബിനുമോൾ, സന്തോഷ് മാട്ടേൽ, തോമസ് സി കാപ്പൻ, ജിമ്മി ചെറിയാൻ, അനിൽ വൈപ്പന, ഡോ. എബി ചാക്കോ, ഡോ. സിറിയക് തോമസ്, ജോസ് അ​ഗസ്റ്റിൻ, അഡ്വ. സാം സണ്ണി, അഡ്വ. ടോംസ് മാത്യു, അഡ്വ. ​ഗോപി കൃഷ്ണ, അഡ്വ. രതീഷ്, റോൺ ജോർജ്ജ് എന്നിവരും പരിപാടികൾക്ക് നേതൃത്വം നൽകി. 


Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു