യുവ തലമുറയെ നാശത്തിലേക്ക് നയിക്കുന്ന മഹാവിപത്തായ ലഹരിയ്ക്കെതിരെ പാലാ ജയിൽ അങ്കണത്തിൽ ലഹരിവിരുദ്ധ സെമിനാർ സംഘടിച്ചു. കേരള പ്രിസൺസ് ആന്റ് കറക്ഷണൽ സർവീസിന്റെ ആഭിമുഖ്യത്തിലാണ് സെമിനാർ നടത്തിയത്.
ലഹരി ഉപയോഗത്തെ ചെറുക്കുന്നതിന്റെ ഭാഗമായി പാലാ ജയിൽ അങ്കണത്തിൽ ലഹരിവിരുദ്ധ സെമിനാർ സംഘടിച്ചു. കേരള പ്രിസൺസ് ആന്റ് കറക്ഷണൽ സർവീസിന്റെ ആഭിമുഖ്യത്തിലാണ് സെമിനാർ നടത്തിയത്.
പാലാ സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജീസ മരിയയുടെ അധ്യക്ഷതയിൽ പാലാ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ജി പത്മകുമാർ സെമിനാർ ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി എസ് ശരത് ലഹരി വിരുദ്ധ സന്ദേശം നല്കി.