Hot Posts

6/recent/ticker-posts

കോട്ടയം വടവാതൂരിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു


കോട്ടയം വടവാതൂരിൽ  കാറും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പഞ്ചായത്തംഗത്തിന്റെ മകൾ മരിച്ചു. ബിജു ആമ്പലത്തിങ്കലിന്റെയും വിജയപുരം പഞ്ചായത്ത് അംഗം സാറാമ്മ തോമസിന്റെ മകൾ അമ്പലത്തിങ്കൽ സ്നേഹ സൂസൻ തോമസാ(22)ണ് മരിച്ചത്. 


കഴിഞ്ഞ വെള്ളിയാഴ്ച വടവാതൂർ മാധവൻപടി - പുതുപ്പള്ളി റോഡിൽ വീടിനു മുന്നിൽ വച്ചാണ് അപകടം ഉണ്ടായത്. വീട്ടിൽ നിന്നും ,പുറത്തേയ്ക്ക് ഇറക്കിയ സ്കൂട്ടറിൽ കാറിടിക്കുകയായിരുന്നു.


കോട്ടയം ജില്ലയിലെ സ്കൂളുകളിലും ഈ വർദ്ധനവ് ലഭ്യമാക്കണമെന്നാണ് പാർട്ടി ചെയർമാൻ ജോസ് കെ മാണി വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടത്.


അപകടത്തെ തുടർന്നു പരിക്കേറ്റ സൂസനെ കോട്ടയം തെള്ളകം കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ കഴിയുന്നതിനിടെ ഇന്നലെ  വൈകിട്ടോടെ സൂസൻ മരണത്തിന് കീഴടങ്ങി. സംസ്കാരം പിന്നീട്.


Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍