Hot Posts

6/recent/ticker-posts

ആഭിചാരക്രിയകൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരെ നവോത്ഥാന ജ്യോതി തെളിയിച്ചു


കോട്ടയം: സാക്ഷര കേരളത്തിൽ നടക്കുന്ന ആഭിചാര ക്രിയകൾക്കും അന്ധ വിശ്വാസങ്ങൾക്കുമെതിരെ നാഷണലിസ്റ്റ് ലേബർ കോൺഗ്രസ്സ് (എൻ എൽ സി) കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം ഗാന്ധി സ്ക്വയറിന് മുൻപിൽ നവോത്ഥാന ജ്യോതി തെളിയിച്ചു. 



നവോത്ഥാന ജ്യോതി തെളിയിക്കൽ എൻ എൽ സി സംസ്ഥാന പ്രസിഡന്റ് കെ ചന്ദ്രശേഖരനും എൻ സി പി സംസ്ഥാന ഉപാദ്ധ്യക്ഷ ലതികാ സുഭാഷും ചേർന്ന് നിർവ്വഹിച്ചു. തുടർന്ന് എൻ എൽ സി പ്രവർത്തകരും ജ്യോതിയിൽ നിന്നും മെഴുകുതിരിയിലേക്ക് തീനാളം പകർന്നു. ശേഷം നടന്ന യോഗം എൻ എൽ സി സംസ്ഥാന പ്രസിഡന്റ് കെ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. 


ആഭിചാര നരബലിയും ദുർമന്ത്രവാദവും കേരളത്തിന്റെ സാംസ്കാരികതയ്ക്ക് ഭൂഷണമല്ല. കിരാതമായ ഈ കർമ്മങ്ങളുടെ രഹസ്യച്ചുരുൾ ഇനിയും അഴിയേണ്ടിയിരിക്കുന്നു. ഇക്കാര്യം ബന്ധപ്പെട്ട അധികാരികൾ ഗൗരവപൂർവ്വം കാണണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് റഷീദ് കോട്ടപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. എൻ സി പി ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടൂർ മുഖ്യപ്രഭാഷണം നടത്തി. 


എൻ സി പി സംസ്ഥാന ഉപാദ്ധ്യക്ഷ ലതികാ സുഭാഷ്, സംസ്ഥാന സെക്രട്ടറി റ്റി വി ബേബി, കാണക്കാരി അരവിന്ദാക്ഷൻ, അഡ്വ. നവീൻ ചന്ദ്രൻ, നിബു എബ്രഹാം, ഗോപിദാസ്, എം ആർ രാജു, അനിൽകുമാർ, ഓ റ്റി ജോസ്, അഡ്വ. ജയപ്രകാശ് നാരായണൻ, ഗ്ലാഡ്സൺ ജേക്കബ്ബ്, അഭിലാഷ് ശ്രീനിവാസൻ, ബ്രൈറ്റ് മാഞ്ഞൂർ, ഷിബു നാട്ടകം, റ്റി കെ നാണപ്പൻ, രഘുനാഥ് കോടിമത, സോമനാഥ് എന്നിവർ സംസാരിച്ചു.


Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
വിവാഹച്ചടങ്ങിനിടെ വഴക്കിട്ട് വരനും വധുവും, വിഷം കഴിച്ച് വരൻ മരിച്ചു