Hot Posts

6/recent/ticker-posts

കാവുംകണ്ടത്ത് കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കണം: എ കെ സി സി, മാതൃവേദി

പ്രതീകാത്മക ചിത്രം

കാവുംകണ്ടം: കാവുംകണ്ടം നിവാസികൾക്ക് ബസ് സൗകര്യം ഇല്ലാത്തതിനാൽ യാത്രാക്ലേശം രൂക്ഷമായി അനുഭവിക്കുന്ന സാഹചര്യമാണ് ഉള്ളതെന്ന് കാവുംകണ്ടം എ കെ സി സി, മാതൃവേദി യൂണിറ്റ്.


നാട്ടുകാരുടെ ആവശ്യം പരിഗണിച്ചുകൊണ്ട് പാലാ ഡിപ്പോയിൽ നിന്ന് കെ എസ് ആർ ടി സി ബസ് സർവീസ് നടത്തിയിരുന്നു. പ്രദേശവാസികൾക്ക് ഏറെ അനുഗ്രഹമായിരുന്നു കെ എസ് ആർ ടി സി സർവീസ്. നല്ല കളക്ഷനും ലഭിച്ചിരുന്നു. എന്നാൽ പ്രത്യേക സാഹചര്യത്തിൽ വർഷങ്ങൾക്ക്‌ മുൻപ് കെ എസ് ആർ ടി സി ബസ് നിർത്തലാക്കി. 



തന്മൂലം സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് ബുദ്ധിമുട്ടായി മാറി. ഇപ്പോൾ രണ്ട് സ്വകാര്യ ബസുകളാണ് സർവീസ് നടത്തുന്നത്. 


നൂറുകണക്കിന് സ്കൂൾ കുട്ടികൾക്കും മറ്റ് യാത്രക്കാർക്കും പ്രയോജനം ലഭിക്കുന്ന വിധത്തിൽ കെ എസ് ആർ ടി സി ബസ് പുനരാരംഭിക്കണം എന്നും ബസ് സർവീസ് വിസിബ് ഗോഡൗണിലേക്ക് നീട്ടണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പ്രദേശവാസികൾ ഒപ്പിട്ട നിവേദനം കെഎസ്ആർടിസി മന്ത്രിക്ക്‌ നൽകുവാൻ തീരുമാനിച്ചു.


Reactions

MORE STORIES

രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
'മൊൻത' അതിതീവ്ര ചുഴലിക്കാറ്റായി മാറും!
തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
അപേക്ഷ ക്ഷണിക്കുന്നു
വൈക്കത്തഷ്ടമി മഹോൽസവത്തിന്റെ മുന്നോടിയായി നടത്തുന്ന പുള്ളി സന്ധ്യ വേല ആരംഭിച്ചു
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി