Hot Posts

6/recent/ticker-posts

പാലായിൽ ബസിന് പിന്നിൽ ഓട്ടോയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ​ഗുരുതര പരുക്ക്


പാലായിൽ നിയന്ത്രണം വിട്ട ഓട്ടോ ബസിലിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു.പാലാ  മാർക്കറ്റിന്  അടുത്തുള്ള അഡാർട്ട് ജംഗ്‌ഷനിലാണ് അപകടമുണ്ടായത്. ഇന്ന് (ചൊവ്വാഴ്ച) രാവിലെ 10 മണിയോടെയാണ് അപകടം ഉണ്ടായത്. 


പാലാ ഭാഗത്തേക്ക് പോയ ദേവമാതാ എന്ന സ്വകാര്യ ബസ് ആളെ കയറ്റാനായി നിർത്തിയപ്പോൾ നിയന്ത്രണം വിട്ടു വന്ന ഓട്ടോ ബസിന്റെ പിറകു വശത്ത് ഇടിക്കുകയായിരുന്നു.


ഗുരുതരമായി പരിക്കേറ്റ സോണി കുരുവിള (55) എന്ന ഓട്ടോ ഡ്രൈവറെ വളരെ ശ്രമകരമായാണ് നാട്ടുകാർ പുറത്തെടുത്തത്. ഇദ്ദേഹത്തെ പാലാ ജനറൽ ആശുപത്രിയിലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.


പാലാ ടൗണിൽസർവീസ് നടത്തുന്ന ഓട്ടോയാണ് അപകടത്തിൽപ്പെട്ടത്.ബസ് പാലാ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ഡ്രൈവറെ കൂടാതെ ഓട്ടോയിൽ രണ്ട് യാത്രക്കാരും ഉണ്ടായിരുന്നു. ഇവർക്ക് സാരമായ പരിക്കുകളില്ല.


Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു