Hot Posts

6/recent/ticker-posts

കാവുംകണ്ടം മിഷൻലീഗ് ശാഖ ലഹരി വിരുദ്ധ ദിനാചരണം നടത്തി


കാവുംകണ്ടം: ചെറുപുഷ്പ മിഷൻ ലീഗ് ശാഖയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി. കാവുംകണ്ടം പാരിഷ് ഹാളിൽ നടന്ന സമ്മേളനത്തിൽ  ആൽഫി മുല്ലപ്പള്ളിൽ അധ്യക്ഷത വഹിച്ചു. അയോണ സുബി പുളിക്കൽ, ആമുഖ പ്രഭാഷണം നടത്തി. 


ഡയറക്ടർ ഫാ സ്കറിയ വേകത്താനം മുഖ്യപ്രഭാഷണം നടത്തി. സൺ‌ഡേ സ്കൂളിലെ റെഡ് ഹൗസിന്റെ നേതൃത്വത്തിൽ എല്ലാ വിദ്യാർത്ഥികളും അധ്യാപകരും 'സെ നോ ടു ഡ്രഗ്സ് ' എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ആൻ മരിയ തേനംമാക്കൽ ലഹരി വിരുദ്ധ പ്രതിജ്ഞക്ക്‌ നേതൃത്വം നൽകി. 


സൺ‌ഡേ സ്കൂളിലെ റെഡ്, ഗ്രീൻ, ബ്ലൂ എന്നീ മൂന്ന് ഹൗസുകളുടെ നേതൃത്വത്തിൽ കാവുംകണ്ടം ടൗണിൽ ലഹരിവിരുദ്ധ റാലി നടത്തി. ലഹരി വിരുദ്ധ സന്ദേശം നൽകുന്ന പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ചും ലഹരിവിരുദ്ധ മുദ്രാവാക്യം ഏറ്റുപറഞ്ഞുകൊണ്ടും നടത്തിയ റാലി ജനശ്രദ്ധ ആകർഷിച്ചു.


ലഹരിവിരുദ്ധ സന്ദേശം നൽകുന്ന കലാപരിപാടികളും റാലിക്ക് കൊഴുപ്പേകി. ലിയോ ജോർജ് വട്ടക്കാട്ട്, ആര്യ ജോസഫ് പീടികയ്ക്കൽ, ജീനാ ഷാജി താന്നിക്കൽ, സാന്ദ്ര ബ്രൂസിലി കൊല്ലപ്പള്ളിൽ, ജോയൽ ആമിക്കാട്ട്, സിമി ജോസ് കട്ടക്കയം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.


Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു