ഈരാറ്റുപേട്ട കെഎസ്ആർടിസി ഡിപ്പോയോടുള്ള എൽഡിഎഫ് സർക്കാരിന്റെയും പൂഞ്ഞാർ എംഎൽഎ യുടെയും അവഗണനക്കെതിരെ ഈരാറ്റുപേട്ട മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിപ്പോയുടെ മുൻപിൽ ധർണ നടത്തി.
ധർണ ഡിസിസി ജനറൽ സെകട്ടറി അഡ്വ. ജോമോൻ ഐക്കര ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രിസിഡന്റ് അനസ് നാസർ അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ മുഹമ്മദ് ഇല്യാസ്, ഡിസിസി മെംബർമാരായ പി.എച്ച് നൗഷാദ്, വർക്കിച്ചൻ, ലത്തീഫ് വെള്ളുപറമ്പിൽ, ബ്ലോക്ക് സെക്രട്ടറി കെ ഇ എ ഖാദർ, നാഷാദ് വട്ടക്കയം, ഹനീഫാ, സെക്രട്ടറി എസ്എം കബിർ, സക്കീർ കെ.കെ സുനീർ, മുഹമ്മദ് ഖാൻ, ഷിഹാബ് വടയാർ, അൻസർ പുള്ളോലിൽ, പരീത് സെയ്തുകുട്ടി മനയ്ക്കൽ, അഫസൽ മുനീർ നൗഷാദ്, ചാർളി അലക്സ്, നൗഷാദ് ബിലാൽ ഹിദായത്ത് ഷിയാസ് എന്നിവർ സംസാരിച്ചു.






