Hot Posts

6/recent/ticker-posts

മെഗാ മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും നടത്തി


ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ്‌ 318 B യൂത്ത് എംപവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ലയൺസ് ക്ലബ്‌ ഓഫ് ട്രാവൻകൂർ എമിരേറ്റ്സും പാലാ അൽഫോൻസാ കോളേജ് എൻഎസ്എസ് യൂണിറ്റും സംയുക്തമായി കോട്ടയം എസ്എച്ച് മെഡിക്കൽ സെന്ററുമായി സഹകരിച്ച് മെഗാ മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും ബോധവത്കരണ ക്ലാസും നടത്തി. 


പരിപാടിയുടെ ഉദ്ഘാടനം കരൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ മഞ്ജു ബിജുവിന്റെ അധ്യക്ഷതയിൽ  ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ഷീല ബാബു നിർവഹിച്ചു. ചിറ്റാർ പള്ളി വികാരി ഡോ ഷാജി ജോൺ, ലയൺസ് ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം എന്നിവർ ആശംസകളർപ്പിച്ചു.


എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ മറിയമ്മ മാത്യു, ഡോ സിമിമോൾ  സെബാസ്റ്റ്യൻ, എൻഎസ്എസ് വോളന്റീയർ സെക്രട്ടറിമാരായ ഗൗരികൃഷ്ണ എസ്, കീർത്തന റെജി എന്നിവർ നേതൃത്വം നൽകി. ഡോ സുമ സാറാ കുര്യൻ ബോധവത്കരണ ക്ലാസ്സ്‌ നടത്തി. 


എസ്എച്ച് മെഡിക്കൽ സെന്റർ പിആർഒ മാരായ സച്ചിൻ ജെ. സേവ്യർ, അഞ്ജു അലക്സ്‌,  മെഡിക്കൽ ടീം, എൻഎസ്എസ് വോളന്റീയേഴ്‌സ്, കെസിവൈഎം അംഗങ്ങൾ തുടങ്ങിയവർ പങ്കുചേർന്നു.


Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
പാലാ രൂപത മിഷനറി സംഗമം മെയ് 10, പ്രവിത്താനം മാർ ആഗസ്‌തിനോസ് ഫൊറോന പളളിയിൽ
പ്രവിത്താനം സ്കൂളിന് സ്പോർട്സ് കിറ്റും ജേഴ്സിയും വിതരണം ചെയ്ത് പൂർവ്വ വിദ്യാർത്ഥി