ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ.പി സ്കൂളിൻ്റെ സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയ പ്രഖ്യാപനം നഗരസഭ അധ്യക്ഷ സുഹ്റ അബ്ദുൾ ഖാദർ നിർവ്വഹിച്ചു. ഈരാറ്റുപേട്ട ഉപജില്ലയിലെ ഏക സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയമെന്ന ഖ്യാദി ഇനി മുതൽ ജി എം. എൽ.പി സ്കൂളിന് സ്വന്തം.
പ്രീ പ്രൈമറി ഉൾപ്പെടെ 26 ക്ലാസ്സ് റൂമുകളിലും ഡിജിറ്റൽ ഡിവൈസുകൾ സ്ഥാപിച്ചാണ് ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്.
ഈരാറ്റുപേട്ട നഗരസഭ ചെയപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുഹാന ജിയാസ്, വാർഡ് കൗൺസിലർ പി എം അബ്ദുൾ ഖാദർ, എഇഒ ഷംല ബീവി സി.എം, ബിപിസി ബിൻസ് ജോസഫ്, ഹെഡ്മാസ്റ്റർ മാത്യു കെ ജോസഫ്, മുൻ ഹെഡ്മാസ്റ്റർ ഷാജിമോൻ പി.വി, എസ് എം സി അംഗം നൗഷാദ് പുതുപ്പറമ്പിൽ, അനസ് പീടിയേക്കൽ, പിടിഎ പ്രസിഡൻ്റ് കെ എൻ ഹുസ്സൈൻ, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് യാസീൻ എ യു എന്നിവർ സംസാരിച്ചു.