രാമപുരം റോട്ടറി ക്ലബ്ബും പ്രവിത്താനം എംകെഎം ആശുപത്രിയും ചേർന്ന് രാമപുരം എസ്എച്ച്ജിഎച്ച്എസിലെ കുട്ടികൾക്കും എസ്എച്ച്എൽപി സ്കൂളിലെ കുട്ടികൾക്കും വേണ്ടി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.
റോട്ടറി ക്ലബ്ബിന്റെ അമൃതം പ്രോജെക്ടിന്റ ഭാഗമായി നടത്തിയ മെഡിക്കൽ ക്യാമ്പ് റോട്ടറി ക്ലബ്ബ് അസിസ്റ്റന്റ് ഗവർണർ ജോസ് അഗസ്റ്റിൻ ഉൽഘാടനം ചെയ്തു.
റൊട്ടറി ക്ലബ് പ്രസിഡന്റ് എംകെ കുരിയക്കോസ് മാണിവയലിൽ, സെക്രട്ടറി ബിനു മാണിമംഗലം, എസ്എച്ച്എൽപി സ്കൂൾ ഹെഡ്മിസ്ട്രെസ് സിസ്റ്റർ ആനി സിറിയക്ക്, സിസ്റ്റർ ലിസൽ മരിയ, നെൽസൺ അലക്സാണ്ടർ, ജെയിംസ് കണിയാരകം, സിബി കുന്നേൽ, ആൽബി ഇരുവേലിക്കുന്നേൽ, അഗസ്റ്റിൻ തേവെർകുന്നേൽ, തങ്കച്ചൻ പുലിയാർമറ്റം എന്നിവർ നേതൃത്വം നൽകി.






