Hot Posts

6/recent/ticker-posts

ശബരിമലയിൽ പ്രതിദിന തീർഥാടകരുടെ എണ്ണം 90,000 ആയി കുറച്ചു; നടയടച്ചശേഷവും പതിനെട്ടാംപടി കയറാം


ശബരിമലയിൽ ഭക്തരുടെ തിരക്ക് നിയന്ത്രിക്കാൻ നടപടി. തീർഥാടകർക്ക് തൃപ്തികരമായ വിധത്തില്‍ ദർശനം ഉറപ്പാക്കാൻ പ്രതിദിനം 90,000 പേർക്കായി ദർശനം പരിമിതപ്പെടുത്തുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ. 


ദർശനസമയം ഒരു മണിക്കൂർ നീട്ടിയതായും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.


ദർശനസമയം ഒരു മണിക്കൂർ കൂട്ടിയതോടെ ഒരു ദിവസം 19 മണിക്കൂർ ദർശനത്തിനായി നടതുറക്കാൻ സാധിക്കും. പുലർച്ചെ മൂന്ന് മണിക്ക് നട തുറന്നാൽ പകൽ 1.30ന് നട അടക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് തുറന്ന് രാത്രി 11.30ന് നട അടക്കുമെന്നും അദ്ദേഹം പറഞ്ഞു.



Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
ഇടമറ്റം രത്നപ്പൻ അനുസ്മരണവും സമ്പൂർണ്ണ കൃതികളുടെ രണ്ടാം വാല്യം പ്രകാശനവും മെയ് 11 ന്
കടനാട് ചെക്ക് ഡാമിൻറെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക: നഗരസഭാ ചെയർമാൻ തോമസ് പീറ്റർ
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം