അടിമാലി: തെങ്ങുകയറ്റ യന്ത്രം ഉപയോഗിച്ച് തേങ്ങയിടാൻ തെങ്ങിൽ കയറിയ തൊഴിലാളി യന്ത്രത്തിൽ കാൽ കുരുങ്ങി തലകീഴായി തൂങ്ങിക്കിടന്നു. 70 അടി ഉയരമുള്ള തെങ്ങിൽ തലകീഴായി തൂങ്ങിക്കിടക്കുകയായിരുന്ന തൊഴിലാളിയെ രണ്ട് മണിക്കൂറിന് ശേഷം എത്തിയ ഫയർ ഫാേഴ്സ് ഉദ്യോഗസ്ഥർ സാഹസികമായി രക്ഷപ്പെടുത്തി.
വെള്ളത്തൂവൽ കണ്ണങ്കര ജയൻ (47) നെയാണ് അടിമാലി ഫയർ ഫാേഴ്സ് രക്ഷിച്ചത്. വെള്ളത്തൂവൽ പഞ്ചായത്തിലെ രണ്ടാം വാർഡിലാണ് സംഭവം.
വെള്ളത്തൂവലിലെ ചെത്തുതൊഴിലാളിയായ ജയൻ യന്ത്രം ഉപയോഗിച്ച് തെങ്ങിൽ കയറിയതാണ്. തിരിച്ച് ഇറങ്ങവെ തല കീഴായി മറിഞ്ഞു. കാൽ യന്ത്രത്തിൽ കുടുങ്ങി തല കീഴായി തൂങ്ങി കിടന്നു.







