Hot Posts

6/recent/ticker-posts

തീക്കോയി ചാത്തപ്പുഴയ്ക്ക് സമീപം വഴിയരികിൽ തള്ളിയിരുന്ന മാലിന്യം നീക്കം ചെയ്തു


തീക്കോയി വാ​ഗമൺ റൂട്ടിൽ ചാത്തപ്പുഴയ്ക്ക് സമീപം വഴിയരികിൽ നിക്ഷേപിച്ചിരുന്ന മാലിന്യങ്ങൾ നീക്കം ചെയ്തു. പല സഞ്ചികളിലായി 
റോഡിന്റെ വശങ്ങളിൽ പുല്ലുകൾക്ക് ഇടയിലായിരുന്നു മാലിന്യങ്ങൾ തള്ളിയിരുന്നത്. 


ചാക്കിൽ കെട്ടി ഉപേക്ഷിച്ചിരുന്ന മാലിന്യത്തിനൊപ്പം കണ്ടെത്തിയ ബിൽ ഉപയോ​ഗിച്ച് ഇവ നിക്ഷേപിച്ചവരെ തിരിച്ചറിഞ്ഞു. ഇവർ തന്നെ എത്തി ഇവിടെ നിന്നും മാലിന്യം ശേഖരിച്ച് ഓട്ടോറി​ക്ഷയിൽ കയറ്റിക്കൊണ്ട് പോവുകയായിരുന്നു. 



എന്നാൽ മറ്റ് മാലിന്യങ്ങൾ ചീഞ്ഞളിഞ്ഞ് ദുർ​ഗന്ധം കൂടുതൽ രൂക്ഷമായിരിക്കുകയാണ്. റോഡിൽക്കൂ‌ടി ഒരു തരത്തിലും നടന്നുപോകാൻ പോലും പറ്റുന്നില്ലന്ന് പരാതി ഉയരുന്നുണ്ട്. എത്രയും പെട്ടന്ന് ഇവിടെ വേണ്ട ശുചീകരണ നടപടികൾ കൈക്കൊള്ളേണ്ടതാണ്. 


തീക്കോയി ​വാ​ഗമൺ റോഡിൽ ഉടനീളം ഇത്തരത്തിൽ മാലിന്യം വലിച്ചെറിയപ്പെടുന്നുണ്ട്.





Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
പാലാ രൂപത മിഷനറി സംഗമം മെയ് 10, പ്രവിത്താനം മാർ ആഗസ്‌തിനോസ് ഫൊറോന പളളിയിൽ
പ്രവിത്താനം സ്കൂളിന് സ്പോർട്സ് കിറ്റും ജേഴ്സിയും വിതരണം ചെയ്ത് പൂർവ്വ വിദ്യാർത്ഥി