തിരുവനന്തപുരം: സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന പൊലീസുകാര്‍ക്കെതിരെ നടപടി ശക്തമാക്കാന്‍ സംസ്ഥാന പൊലീസ് മേധാവി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ തീരുമാനം.
റാങ്ക് വ്യത്യാസം ഇല്ലാതെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉറപ്പാക്കണമെന്ന് ഡിജിപി നിര്‍ദേശിച്ചു. ബസ് ഡ്രൈവര്‍മാരുടെ മയക്കുമരുന്ന് ഉപയോഗംകണ്ടെത്താന്‍ ബസ് സ്റ്റാന്‍ഡുകളില്‍ പ്രത്യേക പരിശോധന നടത്താനും ഡി ജി പി നിര്‍ദേശം നല്‍കി.
ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാനുള്ള കിറ്റ് വഴിയാകും പരിശോധന. കുറ്റക്കാരുടെ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്യും. നിയമോപദേശം തേടിയാകണം നടപടി എന്നും ഡിജിപി പറഞ്ഞു. ജനങ്ങളോട് മോശമായി പെരുമാറുന്നത് അനുവദിക്കാനാകില്ലെന്നും ഡിജിപി പറഞ്ഞു.









