കൊച്ചിയിലെ ജനങ്ങൾ വിഷപുക ശ്വസിച്ച് ജീവിക്കുവാൻ തുടങ്ങിയിട്ട് ഇന്ന് ഏഴ് ദിനമായി. ഇതിന് ശ്വാശ്വത പരിഹാരം എന്ന് ഉണ്ടാകുമെന്ന് ഇവിടുത്തെ ജനങ്ങൾക്ക് ആശങ്കയുണ്ട്. കോവിഡിന് ശേഷം ഈ മാലിന്യ പ്ലാന്റിലെ വിഷപുക മാരകമായ വ്യാധികൾക്ക് കാരണമാകുമോ എന്ന് ജനങ്ങൾ ചോദിക്കുന്നു.
കാസർഗോഡ് എൻഡോസൾഫാൻ ദുരന്തം ഇന്നും അവിടുത്തെ ജനങ്ങൾ ദുരിതമനുഭവിക്കുന്നു. എറണാകുളത്തെയും സമീപ പ്രദ്ദേശങ്ങളിലെയും കൊച്ചു കുഞ്ഞുങ്ങൾ മുതൽ രോഗികളായ വയോധികർ വരെ ഓക്സിജൻ സിലിണ്ടർ മേടിച്ച് വെച്ച് കൃത്രിമ ശ്വാസോച്ഛ്വാസത്തിനായി ഉപയോഗിക്കേണ്ടതായി വരുന്നു. മനുഷ്യ ജീവന് വില കൽപ്പിക്കുന്ന നിയമം നടപ്പാക്കണം.
മാലിന്യ കൂമ്പാരത്തിന് തീയിട്ടവരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്നും ജനത്തിന്റെ ആരോഗ്യത്തിന് ഹാനീകരമായ വിഷപ്പുക നിർമ്മാജ്ജനം ചെയ്യാനും പരിസ്ഥിതിയെയും പ്രകൃതിയെയും സംരക്ഷിക്കാൻ നടപടി സ്വീകരിക്കാനും കൊച്ചി കോർപ്പറേഷൻ തയ്യാറാകണമെന്നും കേരളാ പരിസ്ഥിതി സംരക്ഷണ സമിതി എറണാകുളം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
അല്ലാത്ത പക്ഷം കോടതിയെ സമീപിക്കുമെന്നും, രൂക്ഷ സമരവുമായി രംഗത്തിറങ്ങുമെന്നും സമിതി ഭാരവാഹികൾ അറിയിച്ചു. യോഗം കേരളാ പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് സലിൻ കൊല്ലംകുഴി ഉദഘാടനം
ചെയ്തു. സമിതി എറണാകുളം ജില്ലാ പ്രസിഡന്റും, സംസ്ഥാന വൈസ് പ്രസിഡന്റുമായ ജേക്കബ് തോമസ് അധ്യക്ഷത വഹിച്ചു.
ജസ്റ്റിൻ കല്ലുമ്പുറം, ജോസ് കൊല്ലപ്പിള്ളി, എസ് ജോൺ , തോമസ് പെരുവ , ഷിജിൻ കെ എം , രാജു എ വി, ജി വിൻ പി റ്റി, എൽദോസ് വർഗ്ഗീസ്, രാജപ്പൻ കെപി, എൽസമ്മ തോമസ്, മൊയ്തീൻ എറണാകുളം തുടങ്ങിയവർ പ്രസംഗിച്ചു.










