Hot Posts

6/recent/ticker-posts

ഉപതെരഞ്ഞെടുപ്പ് ഫലം എൽഡിഎഫ് സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകൾക്കെതിരെയുള്ള തിരിച്ചടി: യുഡിഎഫ്



കോട്ടയം : ജോയി കല്ലുപുരയോട് അനീതി കാണിച്ച ജോസ് കെ മാണി വിഭാഗത്തിനും എൽഡിഎഫിനും എതിരെ കാലം കരുതിവച്ച കാവ്യനീതിയാണ് ജോയി കല്ലുപുരയുടെ നിര്യാണത്തെ തുടർന്ന് കടപ്ലാമറ്റം പഞ്ചായത്ത് വയലാ വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ഷിബു പോതമാക്കലിന് ലഭിച്ച വിജയമെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിലും, കൺവീനർ ഫിൽസൺ മാത്യുസും
അഭിപ്രായപ്പെട്ടു.


കടപ്ലാമത്ത് എൽഡിഎഫ് സീറ്റ് യു ഡി എഫ് പിടിച്ചെടുക്കുകയും  എരുമേലിയിലെ യുഡിഎഫ് സീറ്റ് നിലനിർത്താൻ സാധിച്ചതും എൽ ഡി എഫ് സർക്കാരിന്റെ ദുർ ഭരണത്തിനെതിരെയുള്ള ജനവികാരത്തിൻറെ പ്രതിഫലനം കൂടിയാണെന്നും യുഡിഎഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിലും, കൺവീനർ ഫിൽസൺ മാത്യൂസും , സെക്രട്ടറി അസീസ് ബഡായിയിലും അവകാശപ്പെട്ടു.













Reactions

MORE STORIES