Hot Posts

6/recent/ticker-posts

ദണ്ഡിയാത്രാ സ്മൃതിദിനം; മൂന്നാനിയിലെ ഗാന്ധി സ്ക്വയറിൽ ദീപം തെളിച്ചു



പാലാ: ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൻ്റെ ഭാഗമായ  ദണ്ഡിയാത്രയുടെ 93 മത് സ്മൃതി ദിനത്തിൽ  മൂന്നാനിയിലെ ഗാന്ധി സ്ക്വയറിൽ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ദീപം തെളിച്ചു. 


സ്വാതന്ത്ര്യ സമരത്തിന് ദിശാബോധം നൽകിയ സമരമെന്ന നിലയിലാണ് ദണ്ഡി യാത്രയുടെ ആരംഭം കുറിച്ചതിൻ്റെ വാർഷിക ദിനത്തിൽ ദീപം തെളിയ്ക്കൽ ചടങ്ങ് സംഘടിപ്പിച്ചത്. ദീപം തെളിയ്ക്കൽ ചടങ്ങ് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് ഉദ്ഘാടനം ചെയ്തു. 


സ്വാതന്ത്ര്യ സമരത്തിൻ്റെ മഹത്വം ഇപ്പോഴത്തെ തലമുറയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ സമര ചരിത്രം തലമുറകൾക്ക് പകർന്ന് നൽകാൻ സർക്കാരുകൾ പദ്ധതികൾ ആവിഷ്ക്കരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 



ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ അധ്യക്ഷത വഹിച്ചു. അഡ്വ സന്തോഷ് മണർകാട്, ടോണി തോട്ടം, ബിനു പെരുമന, ബിപിൻ തോമസ് എന്നിവർ പ്രസംഗിച്ചു.










Reactions

MORE STORIES

പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
സംസ്ഥാന നീന്തൽ മത്സരം പാലായിൽ
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
ദയ പാലിയേറ്റീവ് കെയർ സൊസൈറ്റി പഠന ഉപകരണ വിതരണം നടത്തി
വെള്ളികുളം സ്കൂളിൽ ഏകദിന ശില്പശാല ഇന്ന്
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം