Hot Posts

6/recent/ticker-posts

ആംബുലൻസിന് നൽകാൻ പണമില്ല; കുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കി ബസിൽ സഞ്ചരിച്ച് പിതാവ്




കൊൽക്കത്ത:  ആംബുലൻസ് ഡ്രൈവർ ആവശ്യപ്പെട്ട പണമില്ലാത്തതിനാൽ കുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കി ബസില്‍ സഞ്ചരിച്ച് പിതാവ്. ബംഗാൾ ഗാളിയഗഞ്ച് സ്വദേശി ആഷിം ദേബ്ശർമ്മയാണ് തന്റെ അഞ്ചുമാസം പ്രായമുള്ള ആൺകുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കി 200 കിലോമീറ്റർ ദൂരം ബസിൽ സഞ്ചരിച്ചത്. 


സില്ലിഗുരിയിൽനിന്ന് ഗാളിയഗഞ്ചിലുള്ള വീട്ടിലേക്ക് മൃതദേഹം എത്തിക്കുന്നതിനായി അംബുലൻസ് ഡ്രൈവർ 8,000 രൂപയാണ് ആവശ്യപ്പെട്ടത്. കഴിഞ്ഞ ഏതാനം ദിവസങ്ങളായി സില്ലിഗുരി നോർത്ത് ബംഗാൾ മെഡിക്കൽ കോളജിൽ ആഷിം ദേബ്ശർമ്മയുടെ മകൻ ചികിത്സയിലായിരുന്നു.


ഇവിടെ ചികിത്സയ്ക്കായി 16,000 രൂപയോളം ആഷിം ചെലവാക്കിയിരുന്നു. "കൈവശം ഇനിയും പണമില്ലാത്തിനാലാണ് ആരുമറിയാതെ ബാഗിൽ മൃതദേഹം ഒളിപ്പിച്ച് സഞ്ചരിക്കേണ്ടി വന്നത്. സർക്കാരിന്റെ 102 ആംബുലൻസ് സർവീസിലാണ് സേവനത്തിനായി ബന്ധപ്പെട്ടത്. എന്നാൽ, മൃതദേഹം കൊണ്ടുപോകാനില്ല, ഇതിന് പണം ആവശ്യപ്പെടുകയായിരുന്നു"-  ആഷിം ദേബ്ശർമ്മ പറഞ്ഞു. 





Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു