Hot Posts

6/recent/ticker-posts

അരിക്കൊമ്പൻ സുഖമായിരിക്കുന്നു, നിലവിൽ ആരോ​ഗ്യ പ്രശ്നങ്ങളില്ലെന്ന് വിലയിരുത്തൽ




കോതയാറില്‍ സുഖമായിരിക്കുന്ന അരിക്കൊമ്പന്‍റെ കൂടുതല്‍ വിഡിയോ ദൃശ്യങ്ങള്‍ തമിഴ്നാട് വനം വകുപ്പ് പുറത്തുവിട്ടു. കഴിഞ്ഞ 20 ദിവസമായി കോതയാര്‍ ഡാമിനു സമീപമുള്ള കാട്ടില്‍ അരിക്കൊമ്പന്‍ തുടരുകയാണ്. ഇതോടെ കേരളത്തിലേക്ക് ആന കടക്കുമോ എന്ന അതിര്‍ത്തിഗ്രാമങ്ങളിലെ ആശങ്കയ്ക്ക് അല്‍പം കുറവുണ്ടായിട്ടുണ്ട്.


കോതയാര്‍ഡാമിന് സമീപമുള്ള വനമേഖലയില്‍ അരിക്കൊമ്പന്‍ കഴിഞ്ഞ 20 ദിവസമായി തുടരുകയാണ്. ഭക്ഷണവും വെള്ളവും ധാരാളമായുള്ള പ്രദേശത്താണ് അരിക്കൊമ്പനുള്ളത്. 



ഇതേ സ്ഥലത്ത് മറ്റ് ആനകളും ആന കൂട്ടങ്ങളും ഉണ്ട്. പക്ഷേ, ഇവരുമായി ചങ്ങാത്തത്തിനൊന്നും അരിക്കൊമ്പന്‍ ഇതുവരെ തയറായിട്ടില്ല. എന്നാല്‍ മറ്റ് ആനകളുമായി പ്രശ്നങ്ങളുമുണ്ടായിട്ടില്ല. തുമ്പികൈക്കേറ്റ പരുക്ക് ഉണങ്ങിയെന്നും വനം വാച്ചര്‍മാര്‍ അറിയിച്ചു. 


നിലവില്‍ ആനയ്ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നാണ് വിലയിരുത്തല്‍. അരിക്കൊമ്പന്‍ ഏതെങ്കിലും ആനക്കൂട്ടത്തിനൊപ്പം ചേര്‍ന്നേക്കുമെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നത്. 


കോതയാറില്‍ നിന്ന് ഏറ്റവും അടുത്തുള്ള കേരളത്തിലെ നെയ്യാര്‍ പേപ്പാറ അഗസ്ത്യ വനമേഖലകളിലേക്ക് അരിക്കൊമ്പനെത്തുമോ എന്ന ചോദ്യത്തിന് സാധ്യത വളരെ കുറവാണെന്നാണ് വിദഗ്ധരും വനം ഉദ്യോഗസ്ഥരും ഇപ്പോള്‍ നല്‍കുന്ന മറുപടി.


Reactions

MORE STORIES

രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
'മൊൻത' അതിതീവ്ര ചുഴലിക്കാറ്റായി മാറും!
തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
അപേക്ഷ ക്ഷണിക്കുന്നു
വൈക്കത്തഷ്ടമി മഹോൽസവത്തിന്റെ മുന്നോടിയായി നടത്തുന്ന പുള്ളി സന്ധ്യ വേല ആരംഭിച്ചു
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി