Hot Posts

6/recent/ticker-posts

ഈ മാസം മാത്രം 25 ഡെങ്കിപ്പനി മരണം




ഒരു ഡെങ്കിപ്പനി മരണം ഉൾപ്പെടെ, സംസ്ഥാനത്ത് ഇന്നലെ 4 പേർ കൂടി പനി ബാധിച്ചു മരിച്ചു.  ഇതോടെ ഈ വർഷം ഇതുവരെ ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 36 ആയി. ഇതിൽ 25 പേരും മരിച്ചത് ഈ മാസം. 



27 പേർ മരിച്ചതു ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളോടെയാണെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. ഈ വർഷം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചത്  9 ഡെങ്കിപ്പനി മരണം. തൃശൂർ ചാഴൂരിൽ  എസ്എൻഎം എച്ച്എസ് സ്കൂളിലെ 8–ാം ക്ലാസ് വിദ്യാർഥിയും കുഞ്ഞാലുക്കൽ കുണ്ടൂര് സുമേഷിന്റെ മകനുമായ ധനിഷ്ക് (അപ്പൂസ് –13) ആണു ഇന്നലെ ഡെങ്കിപ്പനി ബാധിച്ചു മരിച്ചത്. 



സംസ്ഥാനത്ത് ഇന്നലെ 125 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. എലിപ്പനി – 8, മലേറിയ – 2, വൈറൽപനി – 13521, വയറിളക്ക രോഗങ്ങൾ– 2207, ചിക്കൻപോക്സ് – 70, ഹെപ്പറ്റൈറ്റിസ് ബി – 1, ചെള്ളുപനി – 1, ടൈഫോയ്ഡ് – 2. 


ഇടുക്കിയിൽ  ആദിദേവ് (3), കണ്ണൂർ പാപ്പിനിശ്ശേരിയിൽ കടന്നപ്പള്ളി സ്വദേശി എം.റാഫിയുടെയും മാങ്കടവിൽ സി.എച്ച്.റഫ്സിയയുടെയും മകൾ ആയിഷ റാഫി(4), കൊല്ലം കൊട്ടാരക്കര പള്ളിക്കൽ കിരൺഭവൻ വിജയൻ (62) എന്നിവരാണ് ഇന്നലെ പനി ബാധിച്ചു മരിച്ചത്.




Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്