Hot Posts

6/recent/ticker-posts

പ്രധാന തുറമുഖങ്ങളെല്ലാം അടച്ചിടും; ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം


തിരുവനന്തപുരം: 52 ദിവസം നീളുന്ന ട്രോളിങ് നിരോധനം വെള്ളിയാഴ്ച (ഇന്ന്) അര്‍ധരാത്രി നിലവില്‍വരും. ജൂലൈ 31 വരെ സംസ്ഥാനത്തെ യന്ത്രവൽകൃത മത്സ്യബന്ധന മേഖല നിശ്ചമാകും. സംസ്ഥാനത്തിന്റെ പരിധിയിലുള്ള 12 നോട്ടിക്കൽ മൈൽ കടലിൽ അടിത്തട്ടിൽ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾക്കാണ് നിരോധനം. ഇന്‍ബോർഡ് വള്ളങ്ങൾക്കും പരമ്പരാഗത വള്ളങ്ങൾക്കും കടലിൽ പോകാൻ തടസ്സമില്ല. 




പ്രധാന തുറമുഖങ്ങളെല്ലാം അടച്ചിടും. സംസ്ഥാനത്താകെ 3737 യന്ത്രവൽകൃത ബോട്ടുകളുണ്ടെന്നാണ് കണക്ക്. കൊല്ലം ജില്ലയില്‍ നീണ്ടകര, തങ്കശ്ശേരി, അഴീക്കല്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍. 10–15 ദിവസത്തേക്ക് കടലില്‍പോയ മിക്ക ബോട്ടുകളും ട്രോളിങ് നിരോധനത്തിന്റെ ഭാഗമായി തീരത്തേക്ക് മടങ്ങിയെത്തി. 


ട്രോളിങ് നിരോധന സമയത്താണ് ബോട്ടുകളുടെയും വലകളുടെയും അറ്റകുറ്റപ്പണി. ബോട്ടുടമകള്‍ക്ക് ലക്ഷങ്ങളുടെ ചെലവാണിത്. വരുമാനത്തിനായി മറ്റു ജോലികള്‍ക്ക് പോകുന്ന തൊഴിലാളികളുമുണ്ട്. 1989 ലാണ് ട്രോളിങ് നിരോധനം ആദ്യമായി സംസ്ഥാനമൊട്ടാകെ നടപ്പാക്കിയത്.







Reactions

MORE STORIES

രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
കർഷകർക്കൊപ്പം ഇടതുപക്ഷം മാത്രം: ജോബ് മൈക്കിൾ എംഎൽഎ