Hot Posts

6/recent/ticker-posts

ഇൻഫ്രാറെഡ് റോഡ് പാച്ച് വർക്ക് ടെക്നോളജി സംസ്ഥാന തല ഉദ്ഘാടനം നടന്നു




കോട്ടയം: സംസ്ഥാനത്തെ റോഡ് നിർമ്മാണ മേഖലയിൽ ആധുനിക സാങ്കേതിക വിദ്യകൾ ഉറപ്പ് വരുത്തി സർക്കാർ മുന്നോട്ട് കൃതിക്കുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. റോഡ് പരിപാലനത്തിൽ യൂറോപ്യൻ സാങ്കേതിക വിദ്യയായ ഇൻഫ്രാറെഡ് ടെക്നോളജിയുടെ സംസ്ഥാന തല ഉദ്ഘാടനം കോട്ടയത്ത് നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പശ്ചാത്തല വികസന മേഖലകളിൽ വലിയ കുതിപ്പാണ് സംസ്ഥാനം കൈവരിച്ചിരിക്കുന്നത്. ഇൻഫ്രാറെഡ് ടെക്നോളജി നാടിന്റെ വികസന വളർച്ചക്ക് ആക്കം കൂട്ടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.


സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ അദ്ധ്യക്ഷത വഹിച്ചു. രാജ്യത്തെ  തന്നെ ആദ്യത്തെ ഇൻഫ്രാറെഡ് റോഡ് പാച്ച് വർക്ക് ടെക്നോളജി തന്റെ മണ്ഡലത്തിൽ തുടക്കം കുറിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് അദേഹം പറഞ്ഞു. രാജ്യത്തിന് മാതൃകയാക്കാവുന്ന നവീന ആശയവുമായി രംഗത്തെത്തിയ രാജി മാത്യു & കമ്പനിയെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.




തുടർന്ന് കാരിത്താസ് ജംഗ്ഷനിൽ പുതിയ ടെക്നോളജിയുടെ പരിചയപ്പെടുത്തലും നടത്തി. മെഷ്യനറിയുടെ സ്വിച്ച് ഓൺ കർമ്മം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു.


യോഗത്തിൽ ഏറ്റുമാനൂർ നഗരസഭ പ്രതിപക്ഷ നേതാവ് ഇ എസ് ബിജു സ്വാഗതം ആശംസിച്ചു. പൊതു മരാമത്ത് ചീഫ് എഞ്ചിനിയർ അജിത്ത് രാമചന്ദ്രൻ, നഗരസഭ ചെയർ പേഴ്സൺ ലൗലി ജോർജ്, രാജി മാത്യു പാംപ്ലാനി, മനോജ് ഇട്ടി, പഞ്ചായത്ത് മെംബർ ത്രേസ്യാമ്മ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.







Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കടനാട് ചെക്ക് ഡാമിൻറെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
"പൊതുജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള പദ്ധതിയാണ് കുറവിലങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സയൻ സിറ്റി", ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 29 ന്
സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക: നഗരസഭാ ചെയർമാൻ തോമസ് പീറ്റർ
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
വെള്ളികുളം പള്ളിയിൽ വൈദിക - സന്ന്യസ്ത സംഗമം നടത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു