Hot Posts

6/recent/ticker-posts

കിടങ്ങൂര്‍ പഞ്ചായത്തില്‍ യുഡിഎഫ് – ബിജെപി സഖ്യം: ഇടതുമുന്നണിക്കു ഭരണം നഷ്ടം


കിടങ്ങൂര്‍ പഞ്ചായത്തില്‍ യുഡിഎഫും ബിജെപിയും കൈകോര്‍ത്തതോടെ ഇടതുമുന്നണിക്കു ഭരണം നഷ്ടമായി. യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിക്കു ബിജെപി അംഗങ്ങള്‍ വോട്ട് ചെയ്യുകയായിരുന്നു. 



ബിജെപി പിന്തുണയോടെ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിലെ തോമസ് മാളിയേക്കൽ പഞ്ചായത്ത് പ്രസിഡന്റായി. ബിജെപി- 5, കേരള കോൺഗ്രസ്- 3 എന്നതാണ് കക്ഷിനില. 



കേരള കോൺഗ്രസ് (എം) - 4, സിപിഎം- 3 എന്നതാണ് എൽഡിഎഫ് കക്ഷിനില. ഇടതു മുന്നണിയിലെ ധാരണപ്രകാരം കേരള കോൺഗ്രസ്  എമ്മിലെ ബോബി മാത്യു രാജിവച്ചതിനെ തുടർന്നായിരുന്നു തിരഞ്ഞെടുപ്പ്. എല്‍ഡിഎഫിനു വേണ്ടി മത്സരിച്ച സിപിഎമ്മിലെ ബിനുവാണ് പരാജയപ്പെട്ടത്.



കിടങ്ങൂരിൽ ബി.ജെ.പി പിന്തുണയിൽ യു.ഡി.എഫ് ഭരണം പിടിച്ചത് നെറികേട്: പ്രൊഫ.ലോപ്പസ് മാത്യു


കിടങ്ങൂർ: കിടങ്ങൂർ ഗ്രാമപഞ്ചായത്തിൽ 3 അംഗങ്ങൾ മാത്രമുള്ള യു.ഡി.എഫ് 5 അംഗ ബി.ജെ.പി പിന്തുണയോടെ പഞ്ചായത്ത് ഭരണം പിടിച്ചത് രാഷ്ട്രീയ നെറികേടാണെന്ന് എൽ.ഡി.എഫ് കോട്ടയം ജില്ലാ കൺവീനർ പ്രൊഫ.ലോപ്പസ് മാത്യു പറഞ്ഞു.


പുതുപ്പള്ളി തെരഞ്ഞെടുപ്പിനു മുമ്പുള്ള യു.ഡി.എഫ് റിഹേഷ്സലാണിത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിലും കടുത്തുരുത്തിയിലും നടന്നതിൻ്റെ തനി ആവർത്തനമാണിത് എന്നും അദ്ദേഹം പറഞ്ഞു.

 
ഇന്ന് പുതുപ്പള്ളിയിൽ എത്തുന്ന യു.ഡി.എഫ് നേതൃത്വം കിടങ്ങൂർ ബി.ജെ.പി സഖ്യത്തിൻ്റെ രാഷ്ട്രീയം വിശദീകരിക്കുവാൻ തയ്യാറാവണമെന്ന് എൽ.ഡി.എഫ് ജില്ലാ കൺവീനർ പ്രൊഫ.ലോപ്പസ് ആവശ്യപ്പെട്ടു.



15 അംഗ പഞ്ചായത്ത് കമ്മിറ്റിയിൽ 7 അംഗങ്ങളാണ് എൽ.ഡി.എഫിനുള്ളത്. പുറത്ത് ബി.ജെ.പിക്കെതിരെ പ്രസംഗിക്കുകയും ഉൾപ്പാർട്ടി സഖ്യത്തിൽ ഏർപ്പെടുകയുമാണ് യു.ഡി.എഫ് ചെയ്യുന്നതെന്നും ലോപ്പസ് മാത്യു പറഞ്ഞു.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു