Hot Posts

6/recent/ticker-posts

കെ.പി.സി.സി ശാസ്ത്ര വേദി ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം നടത്തി


കൊച്ചി: കെ.പി.സി.സി ശാസ്ത്ര വേദി എറണാകുളം ജില്ലാ കമ്മിറ്റി ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം നടത്തി. അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റി അംഗവും മുൻ പി.എസ്.സി മെമ്പറുമായിരുന്ന സിമി റോസ് ബെൽ ജോൺ ഉദ്ഘാടനം ചെയ്തു. 


മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്മരണ നിലനിർത്താൻ തിരുവനന്തപുരം-കോട്ടയം എം.സി റോഡിന് ഒ.സി റോഡ് (ഉമ്മൻ ചാണ്ടി ) എന്ന് പുനർനാമകരണം ചെയ്യണമെന്ന് സിമി റോസ് ബെൽ ജോൺ സർക്കാരിനോട് ആവശ്യപ്പെട്ടു. 



കഴിഞ്ഞ 53 വർഷക്കാലം ജനപ്രതിനിധി ആയി അദ്ദേഹം സഞ്ചരിച്ചതും വിലാപയാത്ര കടന്ന് പോയതുമായ ഈ റോഡിന്റെ ചരിത്ര സ്മരണ പുതുതലമുറക്ക് പകർന്നു നൽകാൻ ഒ.സി റോഡ് എന്ന പുനർനാമകരണം നടത്താൻ സർക്കാർ തയ്യറാകണമെന്ന് അവർ ആവശ്യപ്പെട്ടു.


ഉമ്മൻ ചാണ്ടിയുടെ അലങ്കരിച്ച ഛായ ചിത്രത്തിന് മുൻപിൽ പുഷ്പാർച്ചന, സർവ്വമത പ്രാർത്ഥന, അനുസ്മരണം, തിരി കത്തിക്കൽ, സ്മരണാജ്ഞലി എന്നിവ നടത്തി. അനുസ്മരണ സമ്മേളനവും ജില്ല നേതൃയോഗ ഉൽഘാടനവും സിമി റോസ് ബെൽ ജോൺ നിർവ്വഹിച്ചു. ജില്ല പ്രസിഡൻറ് ലിജോ ജോൺ അധ്യക്ഷത വഹിച്ചു. 



വിജയൻ പി മുണ്ടിയാത്ത്, ജോജോ മനക്കൽ, വി.കെ.ശശിധരൻ, ഷൈബി പാപ്പച്ചൻ സക്കറിയ കട്ടിക്കാരൻ, ജോജി പനത്തറ, ടി എൻ പ്രേംലാൽ, മുഹമ്മദ് ജെറീസ്, ഫസ്ലു റഹ്മാൻ, ആരോൺ സ്രാമ്പിക്കൽ, ഗിൽബർട്ട് ലൈജൻ, ഇമ്മാനുവൽ ബിനോയി, ആഷ്ലിൻ ലൂവീസ്, ആഗ്സ്തി ജൂസാ എന്നിവർ പ്രസംഗിച്ചു.



 


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു