Hot Posts

6/recent/ticker-posts

കെ പി സി സി മൈനോറിറ്റി വിഭാഗം സ്നേഹദീപ ജ്വാല തെളിച്ചു



കോൺഗ്രസ് മൈനോറിറ്റി വിഭാഗം എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കച്ചേരിപ്പടി ഗാന്ധി പ്രതിമക്ക് മുന്നിൽ മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഡ്യം  പ്രഖ്യാപിച്ചു. കേന്ദ്രവും മണിപ്പൂർ സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി. സർക്കാരുകൾ മണിപ്പൂരിൽ നടക്കുന്ന വംശഹത്യ നിയന്ത്രിക്കുന്നതിൽ മനുഷ്യത്വപരമായ ഒരു നടപടിയും നാളിതു വരെ സ്വീകരിക്കാത്തത് അങ്ങേയറ്റം പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് കോൺഗ്രസ്മൈനോറിറ്റി വിഭാഗം ചൂണ്ടിക്കാട്ടി.


രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മതന്യൂനപക്ഷ വിഭാഗങ്ങൾക്കും ദളിതർക്കുമെതിരെ അടിക്കടി ഉണ്ടാകുന്ന അക്രമങ്ങൾ ഭരണവർഗം മനപ്പൂർവ്വം കാണാതെ പോകുന്നത് വരും നാളുകളിൽ ഭരണധികാരികൾ ഏറെ ദു:ഖിക്കേണ്ടിവരും. കെ.പി.സി.സി. ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് സ്നേഹദീപ ജ്വാല ഉദ്ഘാടനം ചെയ്തു.



ജില്ല ചെയർമാൻ എൽദോ ചെറിയാൻ അധ്യക്ഷത വഹിച്ചു. അഖിന്ത്യേ വൈസ് ചെയർമാൻ ഇക്ബാൽ വലിയ വീട്ടിൽ, ഡി സി സി ജനറൽ സെക്രട്ടറി സേവ്യാർ തായങ്കേരി, ന്യൂനപക്ഷ വിഭാഗം ജില്ല ഭാരവാഹികളായ പോൾ കെ.പോൾ, ലിജി ടൈറ്റസ്, കെ. സബീദ്, ജോർജ് നെടിയാനി, സിയാദ് കണവത്ത്, പ്രേം ജോസ്, സാം അലക്സ് , ഐഡ പിൻ ഹീറോ.കെ.വി.സിയാദ്, ഷൈബി പാപ്പച്ചൻ, ജെയ്മോൻ തോട്ടുംപുറം ജോർജ് മുണ്ടാടൻ എന്നിവർ പ്രസംഗിച്ചു.









 



 
Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍