Hot Posts

6/recent/ticker-posts

തലസ്ഥാനത്ത് ഇ-ബസുകള്‍ മാത്രം; ഡീസല്‍ ബസുകള്‍ ഒഴിവാക്കും



തിരുവനന്തപുരം നഗരത്തിലെ പൊതുഗതാഗതരംഗത്ത് ഘട്ടംഘട്ടമായി ഡീസല്‍ ബസുകള്‍ പിന്‍വലിച്ച് ഇ-ബസുകള്‍ മാത്രമാക്കി മാറ്റുമെന്ന് മന്ത്രി എം.ബി.രാജേഷ്. മലിനീകരണം കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. നഗരത്തിലെ സര്‍വീസിനായി കോര്‍പ്പറേഷന്റെ സ്മാര്‍ട്‌സിറ്റി പദ്ധതിയിലുള്‍പ്പെടുത്തി 113 ഇലക്ട്രിക് ബസുകള്‍കൂടി വാങ്ങും.


ആദ്യഘട്ടമായി കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റിനു വാങ്ങിനല്‍കുന്ന 60 ഇ-ബസുകളുടെ ഫ്‌ലാഗ്ഓഫ് ശനിയാഴ്ച വൈകീട്ട് 3.30-ന് ചാല ഗവണ്മെന്റ് മോഡല്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്തു മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ളാഗ്ഓഫ് ചെയ്യും. ബാക്കി ബസുകള്‍ ഒക്ടോബര്‍ ആദ്യം സര്‍വീസ് തുടങ്ങുമെന്ന് എം.ബി.രാജേഷും മന്ത്രി ആന്റണി രാജുവും പത്രസമ്മേളനത്തില്‍ അറിയിച്ചു.




104 കോടി രൂപയ്ക്കാണ് 113 ഇ-ബസുകള്‍ വാങ്ങുന്നത്. നിലവില്‍ 50 ഇ-ബസുകള്‍ തിരുവനന്തപുരത്ത് സിറ്റി സര്‍വീസ് നടത്തുന്നത്. ബസുകളുടെ റൂട്ടുകള്‍ പൊതുജനാഭിപ്രായംകൂടി പരിഗണിച്ചു തീരുമാനിക്കും. സിറ്റി സര്‍ക്കുലര്‍ ബസുകളും പോയിന്റ് ടു പോയിന്റ് ബസുകളും ഇതിലുള്‍പ്പെടുമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.









 



 
Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
പാലാ രൂപത മിഷനറി സംഗമം മെയ് 10, പ്രവിത്താനം മാർ ആഗസ്‌തിനോസ് ഫൊറോന പളളിയിൽ