Hot Posts

6/recent/ticker-posts

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്


പാലാ: ബിവിഎം ഹോളിക്രോസ് കോളേജ് ചേർപ്പുങ്കലും ബി എം ടിവിയും ചേർന്ന് സംഘടിപ്പിക്കുന്ന ക്രിസ്മസ് രാവ് 2025 കരോൾ മത്സരം, പാപ്പാ മത്സരം എന്നിവയിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. കരോൾ മത്സരത്തിൽ ഒന്നാം സമ്മാനം 10000 രൂപയും രണ്ടാം സമ്മാനം 7500 രൂപയും മൂന്നാം സമ്മാനം 5000 രൂപയും ലഭിക്കും. കുട്ടി ക്രിസ്മസ് പാപ്പാ മത്സരത്തിൽ ഒന്നാം സമ്മാനം 2000 രൂപയും, രണ്ടാം സമ്മാനം 1500 രൂപയും മൂന്നാം സമ്മാനം 1000 രൂപയും ലഭിക്കും. കൂടാതെ പങ്കെടുക്കുന്ന എല്ലാ മത്സരാർത്ഥികൾക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകുന്നു. ഡിസംബർ 4 ന് ആണ് മത്സരം നടക്കുക. ഡിസംബർ 4 ഉച്ചയ്ക്ക് 12 മണി വരെ രജിസ്ട്രേഷൻ സ്വീകരിക്കും. സ്ഥലം പ്രായം പരിധികളില്ലാതെ എവിടെനിന്നുള്ളവർക്കും പങ്കെടുക്കാം. മത്സരത്തിന്റെ നിയമാവലി താഴെ കൊടുക്കുന്നു.

നിങ്ങളുടെ ഇഷ്ട വിഭാഗം തിരഞ്ഞെടുത്ത് രജിസ്റ്റർ ചെയ്യൂ 👇

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7012701800

കരോൾ ​ഗാന മത്സരം - നിബന്ധനകൾ

ക്രിസ്തുമസ് / കരോൾ ഗാനങ്ങൾ മാത്രമേ അനുവദിക്കുകയുള്ളു. പാരഡി ​ഗാനങ്ങൾ അനുവദിക്കുന്നതല്ല. മലയാളം / ഇംഗ്ലീഷ് ഗാനങ്ങൾ ആലപിക്കാവുന്നതാണ്. ചെയിൻ സോങ് അനുവദനീയമല്ല. ഒരു ടീമിന് രണ്ട് ​ഗാനങ്ങൾ ആലപിക്കാവുന്നതാണ്.

കരോക്കെ നിർബന്ധമായും ഉപയോ​ഗിക്കേണ്ടതാണ്. കരോക്കെയിൽ കോറസ്, ഹമ്മിം​ഗ് എന്നിവ ഇല്ലായെന്ന് ഉറപ്പു വരുത്തണം. കരോക്കെ ഡിസംബർ 4 ന് 4 പി എം ന് മുമ്പായി വാട്സപ്പിലോ നേരിട്ടോ നൽകേണ്ടതാണ്. നമ്പർ ; 7012701800

ഒരു ടീമിൽ 7 മുതൽ 15 വരെ അം​ഗങ്ങൾക്ക് പങ്കെടുക്കാം. ഇതിൽ മിനിമം 7 പേർ ​ഗായകരായിരിക്കണം. മത്സരാർത്ഥികൾ ഒന്നിലധികം ടീമുകളിൽ പങ്കെടുക്കാൻ പാടുള്ളതല്ല.

ഒരു ടീമിന് അനുവദിക്കുന്ന പരമാവധി സമയം സ്റ്റേജ് അറേഞ്ച്മെന്റ്സ് ഉൾപ്പെടെ 7 മുതൽ 13 മിനിറ്റ് ആയിരിക്കും.

സ്റ്റേജിൽ 8 മൈക്കുകൾ നൽകുന്നതായിരിക്കും. മത്സരാർത്ഥികൾക്ക് ആവശ്യമെങ്കിൽ മൈക്ക് സ്റ്റാൻഡിൽ നിന്നും കയ്യിലെടുക്കാവുന്നതാണ്.

വിധി നിർണയത്തിന് ആകെ 100 മാർക്കിൽ 70 മാർക്ക് സം​ഗീതത്തിനും 20 മാർക്ക് സ്റ്റേജ് അപ്പിയറൻസ്, 10 മാർക്ക് സ്റ്റേജ് ഡിസിപ്ലിൻ, മാനുവൽ പ്ലേയിം​ഗ്, യൂണിഫോം എന്നിവക്കും പരി​ഗണിക്കുന്നതാണ്.

സംശയങ്ങൾക്കും പരാതികൾക്കും ഒഫീഷ്യൽസിനെ മാത്രം സമീപിക്കുക. നിബന്ധനകൾ പാലിക്കാത്ത ടീമുകൾ അയോ​ഗ്യരായിരിക്കും. 

പരിപാടിയുടെ പൂർണ നിയന്ത്രണവും സംഘാടകരുടേതായിരിക്കും, വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.

ക്രിസ്മസ് പാപ്പാ മത്സരം - നിബന്ധനകൾ

മത്സരാർത്ഥികളുടെ പ്രായപരിധി 7 വയസ്സ് മുതൽ 12 വയസ്സ് വരെയാണ്

ക്രിസ്മസ് കരോളോ, ക്രിസ്മസുമായി ബന്ധപ്പെട്ട കവിതയോ ഡാൻസോ അവതരിപ്പിക്കണം

ഓരോ മത്സരാർത്ഥിക്കും 3 മിനിറ്റ് മുതൽ 5 മിനിറ്റ് സമയം ലഭിക്കും

അവതരണവും കോസ്റ്റ്യൂമും പെർഫോമൻസും പരി​ഗണിച്ചാവും മാർക്കിടുക

പരിപാടിയുടെ പൂർണ നിയന്ത്രണവും സംഘാടകരുടേതായിരിക്കും, വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.
Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
പാലാ കാന്‍സര്‍ ആശുപത്രിക്ക് 2.45 കോടി രൂപയുടെ ഭരണാനുമതി; ആധുനിക റേഡിയേഷന്‍ സംവിധാനത്തിനായി 5 കോടി രൂപയുടെ ഗ്രാന്റ് ഉടൻ ലഭ്യമാകും: ജോസ് കെ മാണി എം പി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)