Hot Posts

6/recent/ticker-posts

കേരള കർഷക യൂണിയൻ പുതുപ്പള്ളിയിൽ ഭവന സന്ദർശനം നടത്തും



കോട്ടയം: യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ വിജയത്തിനായി ഓഗസ്റ്റ് 28 മുതൽ സെപ്തംബർ രണ്ട് വരെ പുതുപ്പള്ളിയിലെ 8 പഞ്ചായത്തുകളിലേയും കാർഷിക മേഖലകളിൽ ഭവന സന്ദർശനം നടത്തുവാൻ കേരള കർഷക യൂണിയൻ സംസ്ഥാന നേതൃയോഗം തീരുമാനിച്ചു. ഇടതുമുന്നണി സർക്കാർ കർഷകരോട് കാണിക്കുന്ന വാഗ്ദാനലംഘനങ്ങൾക്കെതിരെയുള്ള വിധിയെഴുത്തായി പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പിനെ കാണണമെന്ന് യോഗം കർഷകരോട് അഭ്യർത്ഥിച്ചു. 


സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ ദുരിതമനുഭവിക്കുന്ന കർഷകരേയും ഉൾപ്പെടുത്തിയാണ് ഭവന സന്ദർശനം. അയർക്കുന്നം - ജോസ് ജെയിംസ്, അകലക്കുന്നം - കുഞ്ഞ് കളപ്പുര, കൂരാപ്പട - മാർട്ടിൻ കോലടി, മീനടം - നിതിൻ സി വടക്കൻ, പാമ്പാടി - ജോയി.കെ.മാത്യു, വാകത്താനം - ജെയിംസ് പതാരം ചിറ, പുതുപ്പള്ളി - ആന്റച്ചൻ വെച്ചുച്ചിറ, മണർകാട് - ബി ജോയി പ്ലാത്താനം എന്നിവർക്ക് മുഖ്യ ചുമതല നൽകി. 


31-ന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് ഉൾപ്പെടെയുള്ള നേതാക്കൾ അയർക്കുന്നം ടൗണിൽ കയറി വോട്ടുകൾ അഭ്യർത്ഥിക്കുമ്പോൾ കർഷകയുണിയൻ സംസ്ഥാനനേതാക്കളും പങ്കാളികളാകുന്നതിനും തീരുമാനിച്ചതായും ഭാരവാഹികൾ അറിയിച്ചു.


സംസ്ഥാനപ്രസിഡണ്ട് വർഗീസ്‌ വെട്ടിയാങ്കൽ അധ്യക്ഷത വഹിച്ചു. 8 പഞ്ചായത്തുകളിൽ മുഖ്യചുമതല വഹിക്കുന്ന സംസ്ഥാന ഭാരവാഹികളും സി.റ്റി.തോമസ്, ജോയി തെക്കേടത്ത്, ജോർജ്‌ കിഴക്കുമശ്ശേരി, സി.റ്റി. പോൾ, സോജൻ ജോർജ്, പ്രൊഫ. ജോ ജോ തോമസ്, സണ്ണി തെങ്ങുംപള്ളി, ബിനു ജോൺ, റ്റി.എസ് .സിബിച്ചൻ, വിനോദ് ജോൺ, ഷാജൻ മാത്യു, മടന്ത മൺ തോമസ്, ജോയി.സി കാപ്പിൽ, തൊമ്മച്ചൻ പാലുവേലി, വൈ. രാജൻ, ഇ. ഷാബുദ്ദീൻ, കുറ്റിയിൽ ശ്യാം തുടങ്ങിയവരും  പ്രസംഗിച്ചു.






 


Reactions

MORE STORIES

കോടികളുടെ നികുതി വെട്ടിപ്പ്; അച്ചായൻസ് ഗോൾഡിന് ഒരുകോടിയിലേറെ പിഴയിട്ട് ജി.എസ്.ടി വകുപ്പ്
കട്ടിക്കയം അരുവിയിൽ ഗ്യാലറിയും വക്ക് വേയും ഉദ്ഘാടനം ചെയ്തു
കടനാട് ചെക്ക് ഡാമിൻറെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
"പൊതുജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള പദ്ധതിയാണ് കുറവിലങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സയൻ സിറ്റി", ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 29 ന്
സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക: നഗരസഭാ ചെയർമാൻ തോമസ് പീറ്റർ
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
വെള്ളികുളം പള്ളിയിൽ വൈദിക - സന്ന്യസ്ത സംഗമം നടത്തി
കോഴിക്കോട് തീപിടിത്തം: തീ നിയന്ത്രിക്കാൻ കഠിനശ്രമം
'ഒറ്റക്കൊമ്പൻ' ചിത്രീകരണം പാലായിൽ; ആക്ഷൻ പറഞ്ഞ് ഭദ്രൻ മാട്ടേൽ
ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണം നാളെ