Hot Posts

6/recent/ticker-posts

ദേശീയപാതയിൽ ലോറിയിൽ വിശ്രമിച്ച ഡ്രൈവറെ സ്പ്രേ അടിച്ച് മയക്കി ബാഗ് കവർന്നു


ചാത്തന്നൂർ: രാത്രി ദേശീയപാതയോരത്തു പാർക്ക് ചെയ്ത ശേഷം നാഷനൽ പെർമിറ്റ് ലോറിയിൽ വിശ്രമിച്ച ഡ്രൈവറെ സ്പ്രേ ചെയ്തു മയക്കി പണം അടങ്ങിയ ബാഗും രേഖകളും കൊള്ളയടിച്ചു. 


ദേശീയപാതയിൽ ചാത്തന്നൂർ സ്പിന്നിങ് മില്ലിനു എതിർവശം ഞായറാഴ്ച പുലർച്ചെയാണ് സംഭവം. തൃശൂർ ചാലക്കുടി മേലൂർ പാലക്കോട്ട് പടിഞ്ഞാറ്റത്തിൽ സുനേഷ് കുമാറിനെയാണ് (40) കൊള്ളയടിച്ചത്. 10,000 രൂപ, രേഖകൾ അടങ്ങിയ പഴ്സ്, മൊബൈൽ ചാർജർ എന്നിവയാണ് നഷ്ടമായത്.




നിലമ്പൂരിൽ നിന്നു ഫർണിച്ചർ തിരുവനന്തപുരത്ത് എത്തിച്ച ശേഷം ചാലക്കുടിയിലേക്കു മടങ്ങുന്നതിനിടെ രാത്രി പന്ത്രണ്ടരയോടെ സ്പിന്നിങ് മില്ലിനു സമീപം ലോറി പാർക്ക് ചെയ്ത ശേഷം ഉറങ്ങി. രണ്ടരയ്ക്ക് ഉണർന്നെങ്കിലും അൽപ സമയം കൂടി വിശ്രമിക്കാമെന്നു കരുതി കിടന്നു. പിന്നീട് രാവിലെ 7നാണ് ഉണർന്നത്. ശക്തമായ തലവേദനയും അസ്വസ്ഥതകളും അനുഭവപ്പെട്ടു സുനേഷ് കുമാർ‌ പറഞ്ഞു.


വണ്ടിയുടെ കാബിനുള്ളിൽ രൂക്ഷമായ ഗന്ധം അനുഭവപ്പെട്ടതോടെ നടത്തിയ പരിശോധനയിൽ കാബിൻ ഡോർ തുറന്നു കിടക്കുന്നതായി കണ്ടു. കൂടുതൽ അന്വേഷണത്തിലാണ് ഡാഷ് ബോഡിനുള്ളിൽ സൂക്ഷിച്ചിരുന്ന പണം അടങ്ങിയ ബാഗ്, പഴ്സ്, എടിഎം കാർഡ് ഡ്രൈവിങ് ലൈസൻസ്, ആധാർ കാർഡ് എന്നിവ നഷ്ടപ്പെട്ടതായി അറിഞ്ഞതെന്ന് സുനേഷ് കുമാർ‌ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. ചാത്തന്നൂർ പൊലീസ് എത്തി അന്വേഷണം നടത്തി.




 


Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു