Hot Posts

6/recent/ticker-posts

മാതാ അമൃതാനന്ദമയിയുടെ ജൻമദിനം വിശ്വശാന്തി പ്രാർത്ഥന ദിനമായി ആചരിക്കും



മാതാ അമൃതാനന്ദമയിയുടെ ജൻമദിനമായ സെപ്റ്റംബർ 27 പാലാ അമൃതാനന്ദമയി മഠം വിശ്വശാന്തി പ്രാർത്ഥന ദിനമായി ആചരിക്കും. മഹാ​ഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിയ്ക്കുന്നത്. 



ചടങ്ങിൽ ലളിതാസഹസ്രനാമ അർച്ചന, ​ഗുരുപാദുക പൂജ, 70 ചിരാതുകൾ തെളിയിച്ചുകൊണ്ട് ലോകത്തിന് മുഴുവൻ ശാന്തി ലഭിക്കുവാനായി വിശ്വശാന്തി പ്രാർത്ഥന തുടങ്ങിയവയ്ക്കൊപ്പം ഒരു വർഷം നീണ്ട്  നിൽക്കുന്ന വിവിധ സാമൂഹിക പദ്ധതികൾക്കും അന്നേ ദിവസം തുടക്കം കുറിയ്ക്കും. 


മീനച്ചിൽ താലൂക്കിലെ 70 വിദ്യാലയങ്ങളിൽ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാറുകൾ, 70 പേർക്ക് വൃക്ഷത്തൈ വിതരണം, സാമൂഹിക സാംസ്കാരിക മേഖലകളിൽ മികവ് തെളിയിച്ച 70 അമ്മമാരെ ആദരിയ്ക്കൽ, 70 വീടുകളിൽ വിശ്വശാന്തി പ്രാർത്ഥന യജ്ഞം തുടങ്ങി വിവിധങ്ങളായ പദ്ധതികളാണ് ഒരു വർഷം നീണ്ടുനിൽക്കുന്ന അമൃതാനന്ദമയിയുടെ 70ാം പിറന്നാളിന്റെ ഭാ​ഗമായി പാലാ അമൃതാനന്ദമയി മഠത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നത്. 


27ന് രാവിലെ 11 മണിയ്ക്ക് നടക്കുന്ന സമ്മേളനത്തിൽ മുൻ എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. സിറിയക് തോമസ്, കുട്ടിക്കാനം മരിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഡയറക്ടർ ഡോ. ടിവി മുരളിവല്ലഭൻ, കേരള ഹൈക്കോടതി സെൻട്രൽ ​ഗവൺമെന്റ് കൗൺസിൽ അഡ്വ. രാജേഷ് പല്ലാട്ട്, കേന്ദ്ര സാഹിത്യ അക്കാദമി അവാർ‍ഡ് ജേതാവ് അനഘ കോലത്ത് തുടങ്ങിയവർ പങ്കെടുക്കുമെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

പാലാ ആശ്രമത്തിലെ മഠാധിപതി ബ്രഹ്മചാരി യതീശ്വരാമൃത ചൈതന്യ പരിപാടികൾക്ക് നേതൃത്വം നല്കും. സിജു കൊല്ലപ്പള്ളി, സോജാ ​ഗോപാലകൃഷ്ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Reactions

MORE STORIES

കടനാട് ചെക്ക് ഡാമിൻറെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
"പൊതുജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള പദ്ധതിയാണ് കുറവിലങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സയൻ സിറ്റി", ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 29 ന്
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക: നഗരസഭാ ചെയർമാൻ തോമസ് പീറ്റർ
എസ്എസ്എൽസി പരീക്ഷാഫലം നാളെ
വെള്ളികുളം പള്ളിയിൽ വൈദിക - സന്ന്യസ്ത സംഗമം നടത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
ഇടമറ്റം രത്നപ്പൻ അനുസ്മരണവും സമ്പൂർണ്ണ കൃതികളുടെ രണ്ടാം വാല്യം പ്രകാശനവും മെയ് 11 ന്
ഇടമറ്റം രത്നപ്പൻ അനുസ്മരണ സമ്മേളനം പാലായിൽ നടന്നു