Hot Posts

6/recent/ticker-posts

യൂത്ത്ഫ്രണ്ട് (എം) ആലപ്പുഴ ജില്ലാ കമ്മറ്റിക്ക് പുതിയ നേതൃത്വം


ആലപ്പുഴ: കേരള യൂത്ത്ഫ്രണ്ട് (എം) ആലപ്പുഴ ജില്ലാ പ്രസിഡൻ്റായി വർഗ്ഗീസ് ആൻ്റണിയേയും ജില്ലാ ഓഫീസ് ചാർജ് ജനറൽ സെക്രട്ടറിയായി ഷെറിൻ സുരേന്ദ്രനെയും തിരഞ്ഞെടുത്തു. മെമ്പർഷിപ്പ് വിതരണത്തിലൂടെ വാർഡ്- മണ്ഡലം - നിയോജക മണ്ഡലം തിരഞ്ഞെടുപ്പുകൾ പൂർത്തിയാക്കിയതിന് ശേഷം നടന്ന ജില്ലാ തിരഞ്ഞെടുപ്പ് കൺവൻഷനിലാണ് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തത്.


കേരള കോൺഗ്രസ്സ് (എം) ജില്ലാ പ്രസിഡൻ്റും ജില്ലാ റിട്ടേണിംഗ് ഓഫീസറുമായ വി.സി ഫ്രാൻസിസ് അധ്യക്ഷത വഹിച്ച തിരഞ്ഞെടുപ്പ് കൺവൻഷൻ കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ:അലക്സ് കോഴിമല ഉദ്ഘാടനം ചെയ്തു. യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് അഡ്വ:റോണി മാത്യു ആമുഖ പ്രസംഗം നടത്തി.


യൂത്ത്ഫ്രണ്ട് (എം) മുൻ ജില്ലാ പ്രസിഡൻ്റ് തോമസ് ഫിലിപ്പോസ്, കേരള കോൺഗ്രസ് (എം) രാഷ്ട്രീയകാര്യ സമിതി അംഗം വി.റ്റി ജോസഫ്, കേരള കോൺഗ്രസ് (എം) ഉന്നതാധികാര സമിതി അംഗങ്ങളായ ജേക്കബ് തോമസ് അരികപുറം, ജെന്നിങ്സ് ജേക്കബ്, കേരള കോൺഗ്രസ് (എം) സംസ്ഥാന സ്റ്റീയറിങ് കമ്മറ്റി അംഗം സാജൻ തൊടുക, യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന ഭാരവാഹികളായ സിറിയക് ചാഴിക്കാടൻ, ഷേയ്ക്ക് അബ്ദുള്ള, എസ്.അയ്യപ്പൻപിള്ള, അജിതാ സോണി, ജോസഫ് കെ നെല്ലുവേലി, അഡ്വ:സരുൺ ഇടിക്കുള, ഡോ:ഷിനോജ് എബ്രഹാം, സിജോ തെക്കേടം, ജോസഫ് വർഗ്ഗീസ്, എം.വി തോമസ്, അൻസിൽ ബദർ, അജു ജോൺ സഖറിയ, സാം ജോൺ, സിബു പി എബ്രഹാം, അനിമോൻ, റ്റി കുര്യൻ, അഡ്വ:പ്രദീപ് കൂട്ടാല, ഷീൻ സോളമൻ, തോമസ് കളരിക്കൽ, നസീർ സലാം, ആർ ഹരിദാസ് തുടങ്ങിയവർ പ്രസംഗിച്ചു.



യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡൻ്റായി വർഗ്ഗീസ് ആൻ്റണി (ആലപ്പുഴ)യേയും വൈസ് പ്രസിഡന്റുമാരായി സാദത്ത് റസാഖ് (അമ്പലപ്പുഴ), റോണി ചെറിയാൻ (അരൂർ), ജില്ലാ സെക്രട്ടറിമാരായി ഷെറിൻ സുരേന്ദ്രൻ (കായംകുളം)- ഓഫീസ് ചാർജ്, സത്താർ ഒ എസ് (ചെങ്ങന്നൂർ), സിബി റ്റി ജോർജ് (ഹരിപ്പാട്), റെജിൻ മാത്യൂ (മാവേലിക്കര), സൂനമ്മ ജോർജ് (ചെങ്ങന്നൂർ), ട്രഷററായി എമിൻ സിറിയക് (ആലപ്പുഴ) എന്നിവരെയും ജില്ലയിൽ നിന്നുള്ള സംസ്ഥാന കമ്മറ്റി അംഗങ്ങളായി ഷേയ്ക്ക് അബ്ദുള്ള (കായംകുളം), അഡ്വ:സരുൺ ഇടിക്കുള (മാവേലിക്കര), വിപിൻ ജോസ് പുതുവന (ചെങ്ങന്നൂർ), ശ്യാം നായർ (ആലപ്പുഴ), ജോബി വാതപള്ളി (അരൂർ), അജിതാ സോണി (അമ്പലപ്പുഴ), ജിക്കു തങ്കച്ചൻ (കുട്ടനാട്), അരുൺ വി മോഹൻ (ചെങ്ങന്നൂർ) എന്നിവരെയും യോഗം തിരഞ്ഞെടുത്തു.

 

Reactions

MORE STORIES

കടനാട് ചെക്ക് ഡാമിൻറെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
"പൊതുജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള പദ്ധതിയാണ് കുറവിലങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സയൻ സിറ്റി", ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 29 ന്
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക: നഗരസഭാ ചെയർമാൻ തോമസ് പീറ്റർ
വെള്ളികുളം പള്ളിയിൽ വൈദിക - സന്ന്യസ്ത സംഗമം നടത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
ഇടമറ്റം രത്നപ്പൻ അനുസ്മരണവും സമ്പൂർണ്ണ കൃതികളുടെ രണ്ടാം വാല്യം പ്രകാശനവും മെയ് 11 ന്
ഇടമറ്റം രത്നപ്പൻ അനുസ്മരണ സമ്മേളനം പാലായിൽ നടന്നു