Hot Posts

6/recent/ticker-posts

ലയൺസ് ഡിസ്ട്രിക്ട് ഓണാഘോഷം 2023; ചങ്ങനാശ്ശേരി ലയൺസ് ക്ലബ് ഹാളിൽ നടന്നു


ചങ്ങനാശ്ശേരി: ലയൺസ് ഡിസ്ട്രിക്ട് ഓണാഘോഷം സെപ്തംബർ 6 ബുധനാഴ്ച ചങ്ങനാശ്ശേരി ലയൺസ് ക്ലബ് ഹാളിൽ നടന്നു. അതോടൊപ്പം വിവിധ കലാപരിപാടികൾ അരങ്ങേറുകയും ചെയ്തു. 



അത്തപ്പൂക്കളം, തിരുവാതിര, പുലിയുടെ വാൽമുറിക്കൽ, കുപ്പിയിൽ വെള്ളം നിറയ്ക്കൽ, സുന്ദരിക്ക് പൊട്ടു തൊടീൽ, കസേര കളി, ഓണപ്പാട്ട്, വാദ്യമേളം, മാവേലി, വിഭവ സമൃദമായ ഓണസദ്യയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. 



പ്രോഗ്രാമിന്റെ ഉദ്ഘാടനം ഡിസ്ട്രിക്ട് കോർഡിനേറ്റർ ലയൺ സുഭാഷ് ബാബുവിന്റെ അധ്യക്ഷതയിൽ ഡിസ്ട്രിക്ട് ഗവർണർ MJF ലയൺ ഡോ.ബിനോ ഐ കോശി നിർവഹിച്ചു. 


പ്രസ്തുത ചടങ്ങിൽ വൈസ് ഗവർണർമാരും, മുൻ ഗവർണർമാരും, ലയൺ ലീഡർമരും ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ലയൺ മെമ്പർമാരും, കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

 


Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു