Hot Posts

6/recent/ticker-posts

ബന്ധുസഹായമില്ലാത്ത സിനിയ്ക്കും മക്കൾക്കും വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു


പാലാ: വിദ്യാർത്ഥിനികളായ അഞ്ജന, ആതിര എന്നീ രണ്ട് പെൺകുട്ടികളും സിനിയും വാടക വീട്ടിലാണ് താമസം. ഒറ്റയ്ക്ക് കഷ്ടപ്പെട്ടാണ് കുടുംബം പുലർത്തുന്നതും കുട്ടികളെ പഠിപ്പിക്കുന്നതും. സ്വന്തമായി ഒരു വീട് സ്വപ്നം മാത്രമായിരുന്നു. 



ഇവരുടെ ദയനീയ സ്ഥിതി സിനിയുടെ സുഹൃത്തുക്കൾ ചേർന്നാണ് എംഎൽഎയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇവരുടെ കഷ്ടതയുടെ തീവ്രത മനസ്സിലാക്കിയ എം.എൽ.എ മാണി സി കാപ്പൻ, ചെറിയാൻ കാപ്പൻ മെമ്മോറിയൽ ട്രസ്റ്റിന് ഇവരുടെ അപേക്ഷ കൈമാറി. 


ട്രസ്റ്റ് സൗജന്യമായി 3 സെന്റ് സ്ഥലം അനുവദിക്കുകയും രജിസ്ട്രേഷൻ ഉൾപ്പടെയുള്ള ചിലവുകൾ ആനിത്തോട്ടം ജോർജ്ജുകുട്ടി വഹിക്കുകയും ചെയ്തു. തുടർന്ന് വീട് നിർമ്മാണത്തിന് എം.എൽ.എ മാണി സി കാപ്പൻ ശുപാർശ ചെയ്തത് പ്രകാരം കെ.ചിറ്റിലപ്പള്ളി ഫൗണ്ടേഷനിൽ നിന്നും 4 ലക്ഷം രൂപയും മലബാർ ഗോൾഡ് ഭവന പൂർത്തീകരണ പദ്ധതി പ്രകാരം അമ്പതിനായിരം രൂപയും സിനിയ്ക്ക് ലഭിച്ചു. 


ഈ ലഭിച്ച തുകകൾകൊണ്ട് വീടിന്റെ വാർക്ക് വരെയുള്ള പണികൾ പൂർത്തീകരിച്ചു. വീടിന്റെ വാതിൽ, ജനൽ മറ്റ് ആവശ്യ ഘടകങ്ങൾ ഉൾപ്പടെയുള്ള പൂർത്തീകരണത്തിന് സുമനസ്സുകളുടെ സഹകരണം ഉണ്ടായേ തീരൂ. എങ്കിൽ മാത്രമേ സിനിയ്ക്ക് വീട് എന്ന സ്വപ്നം സാക്ഷാൽക്കരിക്കാൻ സാധിക്കൂ. സിനിയുടെ ഗൂഗിൾ പേ നമ്പർ 7510575086 ആണ്.

 


Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
പാലാ രൂപത കോർപറേറ്റ് അധ്യാപക അനധ്യാപക മഹാ സംഗമം 20 ന്, വിവിധ അവാർഡുകൾ പ്രഖ്യാപിച്ചു
പാലാ മീഡിയാ അക്കാദമിയിൽ ക്രിസ്‌മസ്‌ ആഘോഷം
പാലാ രൂപത ബൈബിൾ കൺവൻഷൻ നാളെ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്‌ഘാടനം ചെയ്യും
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു
പാലാ രൂപതയുടെ മികച്ച ഹൈസ്കൂളിനുള്ള ഗോൾഡൻ പുരസ്കാരം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിന്