പാലാ: പാലാ മീഡിയാ അക്കാദമിയിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. ഫാദർ ജോർജ് നെല്ലിക്കുന്നുച്ചരുവുപുരയിടം ക്രിസ്മസ് സന്ദേശം നൽകി. ലോകസമാധാന സന്ദേശം നൽകുന്ന ക്രിസ്മസ് ആഘോഷം പൊതു സമൂഹത്തിനെന്ന പോലെ പത്രപ്രവർത്തകർക്കും ആവേശവും ആത്മാർത്ഥതയും നല്കുന്നതാണെന്ന് ഫാദർ ജോർജ് ചൂണ്ടിക്കാട്ടി. സമാധാന സന്ദേശം നൽകുന്ന വാർത്തകളിലൂടെ പത്രപ്രവർത്തകർക്കും ക്രിസ്മസ് ആഘോഷമാക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തുടർന്ന് എല്ലാ അംഗങ്ങൾക്കും ക്രിസ്മസ് കേക്കും ക്രിസ്മസ് ഫ്രണ്ട് സമ്മാനവും നൽകി. ക്രിസ്മസ് കേക്ക് വിതരണം പ്രസിഡണ്ട് എബി ജെ ജോസ് നിർവഹിച്ചു. ഫാദർ ജോർജ് നെല്ലിക്കുന്നുച്ചെരുവിൽ പുരയിടം (പാലാ വിഷൻ), സാംജി ജോർജ് (പൈക ന്യൂസ്), എബി ജെ ജോസ് (പാലാ ടൈംസ്), സുധീഷ് ബാബു (ഡെയ്‌ലി മലയാളി), അനിൽ ജെ തയ്യിൽ (ട്രാവൻകൂർ ന്യൂസ്), പ്രിൻസ് ബാബു (ബിഎം ടിവി), അമല പ്രിൻസ് (ബിഎം ടിവി), പ്രിൻസ് ജോർജ് (ടുഡേ ലൈവ്), രതീഷ് (പൂവരണി ഓൺലൈൻ), അഡ്വ ജോസ് ചന്ദ്രത്തിൽ (വോയിസ് ഓഫ് പാലാ), എം ആർ രാജു (കോട്ടയം ന്യൂസ്),അരുൺ (ന്യൂസ് പാലാ), തങ്കച്ചൻ പാലാ (കോട്ടയം മീഡിയാ) എന്നിവർ സന്നിഹിതരായിരുന്നു.

