Hot Posts

6/recent/ticker-posts

പാലാ കിഴതടിയൂർ പള്ളിയിൽ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാൾ



പാലാ: പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ കിഴതടിയൂർ പള്ളിയിൽ വി.യൂദാശ്ലീഹായുടെ നൊവേന തിരുനാൾ ഒക്ടോബർ 19 വ്യാഴം മുതൽ 28 ശനി വരെ ആഘോഷിക്കുന്നു. ഒക്ടോബർ 19 ന്  രാവിലെ 09.45ന് കത്തീദ്രൽ വികാരി ഫാ ജോസ് കാക്കല്ലിൽ കൊടിയേറ്റും. 


തിരുനാൾ ദിവസങ്ങളിൽ രാവിലെ 5.30, 7.00, 10.00, ഉച്ചക്ക് 12.00 ഉച്ചകഴിഞ്ഞ് 3.00, വൈകുന്നേരം 5.00, രാത്രി 7.00 എന്നീ സമയങ്ങളിൽ വി. കുർബാനയും നൊവേനയും ഉണ്ടായിരിക്കും.  


24 ആം തീയതി ചൊവ്വാഴ്ച രാവിലെ 10 മണിക്ക് അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് വിശുദ്ധ കുർബാന അർപ്പിച്ച് തിരുനാൾ സന്ദേശം നൽകുന്നതാണ്. 26 - ) തീയതി   വ്യാഴാഴ്ച രാവിലെ 8.30ന്  അഭിവന്ദ്യ മാർ ജോസഫ് പള്ളിയ്ക്കാപറമ്പിൽ പിതാവ്  തിരുസ്വരൂപം പരസ്യ വണക്കത്തിന് പ്രതിഷ്ഠിക്കുന്നു.  



27-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 4.45 ന്  പ്രസുദേന്തി സമർപ്പണം.   തുടർന്ന് വൈകുന്നേരം 6.30ന് ആഘോഷമായ ജപമാല പ്രദക്ഷിണം .പ്രധാന തിരുനാൾ ദിനമായ ഒക്ടോബർ 28 ശനി രാവിലെ 5.30, 7.00, 10.00 ഉച്ചകഴിഞ്ഞ്  3.00, വൈകുന്നേരം 5.00, രാത്രി 7.00 എന്നി സമയങ്ങളിൽ വി. കുർബാനയും, നൊവേനയും ഉണ്ടായിരിക്കും. 

28 ന് രാവിലെ 10.00 മണിക്ക് സീറോ മലബാർ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ വി. കുർബാനയർപ്പിച്ച് സന്ദേശം നൽകും, തുടർന്ന് ഉച്ചക്ക് 12.00 ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം. ഇരുപത്തിയെട്ടാം തീയതി രാവിലെ 5. 15 മുതൽ പ്രധാന നേർച്ചയായ നെയ്യപ്പനേർച്ച വിതരണം ഉണ്ടായിരിക്കുന്നതാണ്.

തിരുനാൾ ആഘോഷങ്ങൾക്ക് വികാരി ഫാദർ തോമസ് പനയ്ക്കക്കുഴി, സഹവികാരി ഫാ ജോബി കുന്നയ്ക്കാട്ട്, പാസ്റ്ററൽ അസിസ്റ്റന്റ് ഫാ സെബാസ്റ്റ്യൻ ആലപ്പാട്ട്കുന്നേൽ, കൈക്കാരന്മാരായ  ജോസഫ് ഏഴുപറയിൽ ജോസ് ആരംപുളിക്കൽ ക്ലമെന്റ് അറയ്ക്കൽ  സോജൻ വെള്ളരിങ്ങാട്ട് എന്നിവർ നേതൃത്വം നൽകും.

Reactions

MORE STORIES

കടനാട് ചെക്ക് ഡാമിൻറെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
"പൊതുജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള പദ്ധതിയാണ് കുറവിലങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സയൻ സിറ്റി", ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 29 ന്
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക: നഗരസഭാ ചെയർമാൻ തോമസ് പീറ്റർ
വെള്ളികുളം പള്ളിയിൽ വൈദിക - സന്ന്യസ്ത സംഗമം നടത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
ഇടമറ്റം രത്നപ്പൻ അനുസ്മരണവും സമ്പൂർണ്ണ കൃതികളുടെ രണ്ടാം വാല്യം പ്രകാശനവും മെയ് 11 ന്
ഇടമറ്റം രത്നപ്പൻ അനുസ്മരണ സമ്മേളനം പാലായിൽ നടന്നു