Hot Posts

6/recent/ticker-posts

പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി മരങ്ങാട്ട് പത്മനാഭൻ അനുസ്മരണ സമ്മേളനം നടന്നു


അജ്‌മാൻ: പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹ്യ പ്രവർത്തകനും കവിയും വാഗ്മിയുമായ മരങ്ങാട്ട് പത്മനാഭനൻ്റെ നാലാമത് ചരമ വാർഷികത്തോടനുബന്ധിച്ചു സേവനം സെൻ്റർ അജ്‌മാൻ, കരുണ (കരുനാഗപ്പള്ളി അസ്സോസിയേഷൻ), മെട്രോപൊളീറ്റൻ സ്‌കൂൾ മാനേജ്‌മെന്റ് സംയുക്തമായി തുംബൈ മെഡിസിറ്റി ക്യാമ്പസിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം പ്രമോദ് നാരായണൻ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു.


ഭാരതത്തിൻ്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ രാജ്യ സ്നേഹികളുടെ ചരിത്രം പഠിയ്ക്കുന്നതും അവർ നൽകിയ രാജ്യ സ്നേഹത്തിൻ്റെയും സഹോദര്യത്തിൻ്റെയും ജീവിത സന്ദേശം വരും തലമുറയ്ക്ക് പകരേണ്ടതും നമ്മുടെ ധാർമ്മിക ചുമതലയാണ്. മഹാത്മജിയിൽ ആകൃഷ്ടനായി ഭാരതത്തിൻ്റെ സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ ത്യാഗോജ്ജ്വലമായ സേവനം അനുഷ്ടിച്ച ധീര ദേശാഭിമാനി മരങ്ങാട്ട് പത്മനാഭന് യു.എ.ഇ - ലെ പ്രവാസി മലയാളികളുടെ കൂട്ടായ്‌മ നൽകുന്ന ആദരവ് ശ്ലാഖനീയമാണെന്ന് പ്രമോദ് നാരായണൻ എംഎൽഎ പറഞ്ഞു.







രാഷ്‌ട്ര സേവനത്തിന് "താമ്രപത്രം" ബഹുമതി ലഭിച്ച മരങ്ങാട്ട് പത്മനാഭൻ്റെ പൊതു ജീവിതം അടയാളപ്പെടുത്തിയ ഡോക്കുമെൻ്ററി ചടങ്ങിൽ പ്രദർശിപ്പിച്ചു. രാജേന്ദ്രൻ പുന്നപ്പുള്ളി, അഷ്‌റഫ് കരുനാഗപ്പള്ളി, അഫ്‌താബ്‌ ഇബ്രാഹീം, അഡ്വകേറ്റ് ഷംസുദീൻ, അബ്ദുൾ മജീദ്, ഏബ്രഹാം പി.സണ്ണി, ഡയസ് ഇടിക്കുള, സുരേഷ് ബാബു, ലിംലാ സുരേഷ്, ശശാങ്കൻ, ഗണേഷ്, ബിജു മാനസം, നിതീഷ് രാജ്, അതുല്യ എന്നിവർ പ്രസംഗിച്ചു.

Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു